കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവിന് പരിഹാരമായി

കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളുമായുള്ള ആദ്യ വിമാനം ഡിസംബര്‍ 23ന് ബുധനാഴ്ച പുറപ്പെടും. കുവൈറ്റ് എയര്‍വേസാണ് സര്‍വീസ് നടത്തുന്നത്. ജസീറ എയര്‍വേസ് വെള്ളിയാഴ്ച മറ്റൊരു സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ക്വാട്ട സിസ്റ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. ആ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായത്.
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെയും സര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമായിരുന്നു ഉയര്‍ന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ക്വാട്ട സിസ്റ്റത്തില്‍ ഇന്ത്യന്‍ വ്യോമയാന അധികൃതരും കുവൈറ്റും ധാരണയിലെത്തിയിട്ടുണ്ട്.
കുവൈറ്റ് എയര്‍വേസ്, ജസീറ എയര്‍വേസ് വിമാനങ്ങളില്‍ പ്രതിദിനം 200 യാത്രക്കാരും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളിലും പ്രതിദിനം 200 പേരും ഉള്‍പ്പെടെ ആകെ 400 ഗാര്‍ഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha

























