Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്കാജനകമായ വാര്‍ത്തയെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി

23 DECEMBER 2020 10:23 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്കാജനകമായ വാര്‍ത്തയെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംബസിയുടെ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുകെയില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ വിമാനത്താവളം അടച്ചു. നിരവധി ജനങ്ങളെയാണ് ഇത് ബാധിച്ചതെന്ന് സ്ഥാനപതി പറഞ്ഞു.

സാഹചര്യം മോശമാണെങ്കിലും നാം പ്രതീക്ഷ കൈവിടരുത്. കോണ്‍സുലര്‍ സേവനം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് മിഷന്റെ പ്രഥമ പരിഗണന. എംബസിയിലോ പാസ്‌പോര്‍ട്ട് ഓഫീസുകളിലോ കോണ്‍സുലര്‍ സേവനം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. എംബസിയിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും എത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സിബി ജോര്‍ജ് പറഞ്ഞു.
കോണ്‍സുലര്‍ ഓപ്പണ്‍ ഹൗസ് എല്ലാ ദിവസവും തുടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്ത് വിഷയങ്ങള്‍ക്കും ഓപ്പണ്‍ ഹൗസില്‍ അമിതാഭ് രഞ്ജനെ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ അയക്കുകയും ചെയ്യാമെന്ന് സ്ഥാനപതി വ്യക്തമാക്കി.
പ്രധാനപ്പെട്ട എല്ലാ മെയിലുകളോടും ഫീഡ്ബാക്ക് ഫോമുകളിലെ അഭിപ്രായങ്ങളോടും തങ്ങള്‍ പ്രതികരിക്കാറുണ്ട്. രണ്‍വീര്‍ ഭാരതിയുടെ അവധിക്കാലത്ത് കോണ്‍സുലര്‍ സര്‍വീസിന്റെ മേല്‍നോട്ടം അമിതാഭ് രഞ്ജന്‍ നിര്‍വഹിക്കും.
കഴിഞ്ഞ ദിവസം താന്‍ ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌തെന്നും സ്വദേശത്തേക്ക് പുറപ്പെടുന്നതിന് ഇന്ത്യന്‍ തടവുകാര്‍ക്ക് സഹായം ചെയ്യുന്നതിന് അധികാരികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്‌തെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.
ഭക്ഷണം, വിമാന ടിക്കറ്റുകള്‍, രോഗികള്‍ക്കുള്ള യാത്രാ ക്രമീകരണം എന്നിവ ഉള്‍പ്പെടെ അര്‍ഹരായ എല്ലാവര്‍ക്കും ഐസിഡബ്ല്യുഎഫിന്റെ സഹായം നല്‍കുന്നത് തുടരുന്നു. ജയിലുകള്‍, നാടുകടത്തല്‍ കേന്ദ്രങ്ങള്‍, പൊലീസ് സ്‌റ്റേഷനുകള്‍ എന്നിവ എംബസി ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും വരും ദിവസങ്ങളിലും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഒരു ദിവസം തന്നെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് എംബസിയിലേക്ക് ഒന്നിലധികം സന്ദര്‍ശനം നടത്തേണ്ടി വരുന്നത് ഒഴിവാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.
നിരവധി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും അപേക്ഷകര്‍ കൈപ്പറ്റാനുണ്ടെന്നും അത് അപേക്ഷകര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംബസിയിലേക്ക് പ്രവേശിക്കുന്നതിന് ഒരു ഇന്ത്യക്കാരനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. അടിയന്തിര സേവനങ്ങള്‍ക്കായി ഓഫീസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ആര്‍ക്കും വരാവുന്നതാണ്.
ഓപ്പണ്‍ ഹൗസുകളില്‍ ഏത് പരാതിയും അഭിപ്രായവും നിര്‍ദ്ദേശവും ഉന്നയിക്കാം. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എല്ലാ ആശങ്കകളും എംബസി പരിഹരിക്കുമെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.
കുവൈറ്റിലെ ജെഇഇ പരീക്ഷാ കേന്ദ്രം, എഞ്ചിനീയര്‍മാരുടെ പ്രശ്‌നം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ തങ്ങള്‍ പുരോഗതി കൈവരിച്ചു. 'കുവൈറ്റിലെ തൊഴില്‍ നിയമങ്ങളും വിദേശ ജോലിയും' എന്നതായിരുന്നു ഇത്തവണത്തെ ഓപ്പണ്‍ ഹൗസിന്റെ വിഷയമെന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends