കുവൈത്തില്‍ ഇന്ന് 1318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 1318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 199428 ആയി. പുതിയതായി ഏഴു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1120 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 992 പേര്‍ കുവൈത്തില്‍ കൊവിഡ് മുക്തരായി. ഇതുവരെ 185231 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 13077 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 168 പേരുടെ നില ഗുരുതരമാണ്. ആകെ രോഗബാധിതരില്‍ 92.88 ശതമാനം പേരും രോഗമുക്തരായി. പുതിയതായി 7966 പേര്‍ക്ക് കുവൈത്തില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1841282 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 16.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
https://www.facebook.com/Malayalivartha


























