Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ ശക്തമായ കാറ്റ്...! ചരിത്ര പ്രസിദ്ധമായ സഹൂദ് കൊട്ടാരം ഭാഗികമായി തകര്‍ന്നു,റിയാദിൽ ശക്തമായ മണല്‍കാറ്റ് പ്രവാസികളടക്കമുള്ള നിര്‍മ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി...!

18 MAY 2022 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

കുവൈറ്റിൽ കുട്ടിയെ നോക്കാൻ ജോലിക്കെത്തിയ അമ്മയ്ക്ക് നഷ്ടമായത് സ്വന്തം മകനെ; ഏജൻസി ചതിച്ചതോടെ ജയിലിലായ ജിനുവിനു അവസാനമായി മകന്റെ മുഖം കാണാനാകുമോയെന്ന് കുടുംബം...

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം

സൗദിയിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ ഭാഗികമായി തകർ‍ന്ന കൊട്ടാരം ഉടന്‍ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. സൗദി അല്‍അഹ്‌സയിലെ മുബാറസ് പട്ടണത്തിലുള്ള ചരിത്ര പ്രസിദ്ധമായ സഹൂദ് കൊട്ടാരമാണ് ഞായറാഴ്ച്ചയാണ് അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ ഭാഗികമായി തകര്‍ന്നു വീണത്.

കോട്ടയുടെ പടിഞ്ഞാറന്‍ ഗോപുരത്തിന്റെ ഒരു വശമാണ് തകര്‍ന്നത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോയില്ല. തകര്‍ന്ന ഭാഗമുള്‍പ്പടെ കൊട്ടാരം ഉടന്‍ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. അല്‍അഹ്‌സയുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് സഹൂദ് കൊട്ടാരം.

ഏഴാം നൂറ്റാണ്ടില്‍ ബനീ ഖാലിദ് ഗോത്രത്തിലെ രാജകുമാരന്മാര്‍ മുബാറസിന്റ വടക്ക് ദേശത്തെ സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ചതാണിത്.ഗവണറേറ്റിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും നവീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും നിലവിലുള്ള പ്രോജക്ടിന്റെ ഭാഗമായി അതിനെ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമ്മീഷന്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും സാസ്‌കാരിക പൈതൃക സ്ഥലങ്ങളും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലതാമസം കൂടാതെ കൊട്ടാരം നിര്‍മ്മിക്കാനാകും.

അതേസമയം സൗദി അറേബ്യയുടെ തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും ചൊവ്വാഴ്ച ശക്തമായ മണൽക്കാറ്റാണുണ്ടായത്.സൗദി തലസ്ഥാന നഗരിയായ റിയാദിലും കിഴക്ക് ഭാഗത്തും പൊടി നിറഞ്ഞ കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.

കാറ്റ് ദുരകാഴ്ച കുറയ്ക്കുമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. മണല്‍കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡ് ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്തു.എന്നാല്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല.കുറഞ്ഞ ദൃശ്യപരത കാരണം റിയാദിലെ ഹൈവേകളിലെ ഇലക്ട്രോണിക് അടയാളങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വേഗത കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കി

സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് പുണ്യനഗരങ്ങളായ മക്കയുടെയും മദീനയുടെയും പടിഞ്ഞാറ് ഭാഗത്തും പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്. സെന്‍ട്രല്‍ റിയാദില്‍, മണല്‍ പാളികള്‍കൊണ്ട് കാറുകളും കെട്ടിടങ്ങളും താമസ കേന്ദ്രങ്ങള്‍ ആവരണം ചെയ്യാതിരിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. 'പൊടിപടലങ്ങള്‍ കാരണം പുറത്ത് ജോലി ചെയ്യുന്ന പ്രവാസികളടക്കമുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends