Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയിൽ പ്രവാസികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധം, മെയ് 26 മുതല്‍ മക്കയിലേക്കുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റുകളുള്ള പ്രവാസികള്‍ക്ക് മാത്രം മക്ക നഗരത്തിലേക്ക് പ്രവേശനം, കൃത്യമായ പെര്‍മിറ്റുകള്‍, രേഖകള്‍ ഇല്ലാതെ വരുന്ന പ്രവാസികളെ കവാടങ്ങളില്‍ വെച്ച്‌ തിരിച്ചയക്കും...!

29 MAY 2022 12:39 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ ഹജ്ജ് ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​കയാണ്. വിപുലമായ ഒരുക്കങ്ങളാണ് തീർത്ഥാ‌ടകർക്കായി സൗദി സജ്ജീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

അത് മാത്രമല്ല പ്രവാസികള്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാണ്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്ററുകളില്‍ നിന്ന് ഇത്തരം പെര്‍മിറ്റുകള്‍ ലഭ്യമാണ്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സമി അല്‍ ഷുവൈരേഖ് അറിയിച്ചു.

മെയ് 26 മുതല്‍ മക്കയിലേക്കുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റുകള്‍ ലഭിച്ചിട്ടുള്ള പ്രവാസികള്‍ക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക. കൃത്യമായ പെര്‍മിറ്റുകള്‍, രേഖകള്‍ എന്നിവ ഇല്ലാത്ത പ്രവാസികളെയും, വാഹനങ്ങളും മക്കയുടെ കവാടങ്ങളില്‍ വെച്ച്‌ തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കയില്‍ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ്ജ് പെര്‍മിറ്റ്, മക്കയിലെ പുണ്യ സ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നതിനുള്ള അധികൃതരില്‍ നിന്നുള്ള എന്‍ട്രി പെര്‍മിറ്റ് എന്നീ രേഖകളുള്ള പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.ഹജ്ജ് ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി പോകാൻ തയ്യാറായി ഇരിക്കുന്ന പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

അതേസമയം, നേരത്തെ ഹജ്ജ് നിർവഹിച്ചവരാകാതിരിക്കുക, 65 വയസ്സിൽ കുറഞ്ഞവരായിരിക്കുക, അംഗീകാരമുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസടക്കം പൂർത്തീകരിച്ചിരിക്കുക, സൗദിയിൽ എത്തുന്നതിന് 72 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കുക എന്നീ നിർദേശമാണുള്ളത്. ഈ മാനദണ്ഡം പാലിക്കുകയും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.

യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയും ഇസ്ലാമിക-വഖഫ് കാര്യാലയ വകുപ്പുമാണ് ഹജ്ജ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സൗദി മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നിർദേശം.ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി.

ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേരും സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകരാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർഥാടകർക്ക് വലിയ വിഹിതം അനുവദിച്ചത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മാനദണ്ഡമാണ് സൗദി മന്ത്രാലയം തയാറാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (5 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (5 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (5 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (5 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (5 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (5 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (8 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (9 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (9 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (10 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (10 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (10 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (10 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (10 hours ago)

Malayali Vartha Recommends