Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി, രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചു, 21 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി

08 JUNE 2022 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിൽ പ്രവാസികളെ ആശങ്കയിലാക്കി കുരങ്ങ് പനി.. മെയ് 24നാണ് യുഎഇയിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത്. അഞ്ച് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചരിക്കുകയാണ്.

കഴിഞ്ഞ ദിവസം രോ​ഗം ബാധിച്ച രണ്ട്​ പേർ രോഗമുക്​തി നേടിയതായി മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണം. ഭയപ്പെടേണ്ട ആവശ്യമില്ല രോ​ഗം വ്യാപിക്കുന്നതിനെതിരെ സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രമാണ് കുരങ്ങു പനി പകരുന്നത്. രോഗബാധിതരുമായി സമ്പർക്കമുള്ളർക്ക് യുഎഇയിൽ 21 ദിവസത്തെ ഹോം ക്വാറന്റയിൻ നിർബന്ധമാക്കിയിട്ടുണ്ട്.രോഗവ്യാപനം തടയുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുന്നതിനും സമ്പര്‍ക്ക രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്.

കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്. രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

രോഗം പകരുന്നത് തടയാന്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഭക്ഷണം നന്നായി വേവിച്ച് കഴിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.ഗള്‍ഫ് മേഖലയില്‍ യു.എ.ഇയിൽ മാത്രമാണ് നിലവിൽ കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (8 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (12 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (42 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (57 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (12 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

Malayali Vartha Recommends