പ്രവാസികളെ വെട്ടിലാക്കി ഖത്തർ, ഈ സാധനങ്ങൾ ബാഗിലുണ്ടെങ്കിൽ ഉദ്യോഗസ്ഥർ തൂക്കിയെറിയും, യാത്രക്കാർ 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത്, തുകയിൽ കൂടുതല്‍ മൂല്യമുള്ള സാധനങ്ങളുമുണ്ടെങ്കില്‍ വെളിപ്പെടുത്തുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം

പ്രവാസികളായ യാത്രക്കാർക്ക് പ്രത്യേക അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഇനി യാത്രചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് നൽകിയിരിക്കുകയാണ് ഖത്തർ. രാജ്യത്ത് പ്രവേശികുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്.മാത്രമല്ല 50,000 റിയാൽ മൂല്യമുള്ള സാധനങ്ങളും യാത്രക്കാരുടെ ബാഗിലുണ്ടാകരുത്.
ഈ തുകക്ക് കൂടുതല്‍ മൂല്യമുള്ള കറന്‍സിയുടെ സാധനങ്ങളുമുണ്ടെങ്കില്‍ വെളിപ്പെടുത്തുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. യാത്രക്കാരെ ഈ വിവരം അറിയിക്കാനും എയര്‍ലൈനുകളോട് അറിയിപ്പില്‍ പറയുന്നുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കുകയും എയര്‍ലൈനുകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
50,000 ത്തില്‍ അധികം മൂല്യമുള്ള ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ കല്ലുകള്‍, സ്വര്‍ണം, വെള്ളി, മൂല്യമേറിയ ലോഹങ്ങള്‍, ബാങ്ക് ചെക്കുകള്‍, ഒപ്പുവച്ച പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ കൈവശമുള്ളവര്‍ അക്കാര്യം അധികൃതരെ അറിയിക്കണം.
കൂടാതെ രാജ്യത്തേക്ക് കൊണ്ടുവരികയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാവുന്നതില്‍ കൂടുതലുണ്ടെങ്കില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി യാത്രക്കാർ സ്വീകരിക്കണം. ഇതോടൊപ്പം മൂല്യം കാണിക്കുന്ന ബില്‍, ഒറിജിന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും ഇതോടൊപ്പം ഹാജരാക്കേണ്ടതുണ്ട്.അറൈവല്‍ അല്ലെങ്കില്‍ ഡിപ്പാര്‍ച്ചറിലെ ഇമിഗ്രേഷന്‍ ഹാളില്‍ നിന്നു ലഭിക്കുന്ന ഡിക്ലറേഷന്‍ അപേക്ഷ പൂരിപ്പിച്ച് കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണം.
യാത്രക്കാരന്‍ ഡിക്ലറേഷന്‍ അപേക്ഷ നല്‍കാതിരുന്നാലോ.ഇതിൽ തെറ്റായ വിവരങ്ങള്‍ നല്‍കിയാലോ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുംഅധികൃതര്‍ മുന്നറിയിപ്പ് നൽകി.
നേരത്തെ സൗദി അറേബ്യയും ഈ വർഷം സമാന നടപടി സ്വീകരിച്ചിരുന്നു.അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം.
പരിധിയിൽ കൂടുതൽ പണമോ സ്വർണം ഉൾപ്പെടെ വിലപിടിച്ച ലോഹങ്ങളോ മാറ്റോ കൈവശമുള്ളവർ വിമാനത്താവള ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകിയത്. വിഷയത്തിൽ യാത്രക്കാർക്ക് ബോധവത്കരണം നൽകണമെന്ന് വിവിധ എയർലൈനുകളോട് വ്യോമയാന വകുപ്പ് നിർദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























