Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ...! 21 ദിവസത്തെ ക്വാറന്റൈന്‍ തുടരണം,കുരങ്ങുപനി കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങളടങ്ങിയ ഗൈഡും ദുബൈ ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി

10 JUNE 2022 05:52 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിൽ മെയ് 24ലിന് ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. അഞ്ച് പേർക്ക് കൂടി കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചതോടെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായി വർധിച്ചരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുരങ്ങുപനിക്ക് പുതിയ ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ ദുബൈ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ദുബൈ ഹെല്‍ത് അതോറിറ്റി പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ദേശങ്ങളടങ്ങിയ ഗൈഡും ദുബൈ ഹെല്‍ത് അതോറിറ്റി പുറത്തിറക്കി.കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക.

പുതിയ ക്വാറന്റൈന്‍ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം.രക്തം, അവയവം, കോളങ്ങള്‍ എന്നിവ ദാനം ചെയ്യുകയോ അമ്മമാരാണെങ്കിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാല്‍ നല്‍കുകയോ ചെയ്യരുത്. കൈകള്‍ വൃത്തിയായി കഴുകണം. വസ്ത്രങ്ങള്‍ പ്രത്യേകം കഴുകണം. ക്വാറന്റീനില്‍ അറ്റാച്ഡ് ബാത് റൂമും നല്ല പോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസിക്കുന്നത്. ഇവരുടെ വസ്തുക്കള്‍ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം.

എന്തെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎച്‌എയുടെ കോള്‍ സെന്ററില്‍ 800342 വിളിച്ച്‌ അറിയിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാല്‍ ഐസൊലേഷന്‍ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കില്‍ 21 ദിവസത്തെ ക്വാറന്റീന്‍ തുടരണമെന്നും ഡിഎച്ച്.എ വ്യക്തമാക്കി.

രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ജാഗ്രത പാലിക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് യുഎഇ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളെയാണ് രോഗം വലിയ തോതില്‍ ബാധിക്കുന്നത്. രോഗ ബാധിതരില്‍ നിന്ന് ശരീര ദ്രവത്തിലൂടെയും ശ്വാസത്തിലെ ഡ്രോപ്ലെറ്റുകളിലൂടെയും അവര്‍ ഉപയോഗിച്ച വസ്തുക്കളിലൂടെയും മറ്റുമാണ് പ്രധാനമായും കുരങ്ങുപനി മറ്റൊരാളിലേക്ക് പരക്കുന്നത്. മൃഗങ്ങളില്‍ നിന്ന് പരക്കുന്ന രോഗമായതിനാല്‍ അവയുമായുള്ള അടുത്ത സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (35 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends