Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികൾക്കായി പഴയതിലും ഉശിരോടെ കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ്...! നി​ല​വി​ല്‍ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ൽ സർവീസുള്ള കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ് ഇനി പത്ത് ന​ഗ​ര​ങ്ങ​ളി​ലേക്ക് കൂടി...!!

11 JUNE 2022 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നുള്ള യാ​ത്ര​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും ബാ​ധി​ച്ചത്​ വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യാ​ണ്. മിക്ക വിമാന കമ്പനികളും സമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപോയത്. വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ വരുമാനം ഇല്ലാതെ ബുദ്ധിമൂട്ടി. മാ​സ​ങ്ങ​ളോ​ളം സ​ര്‍​വീ​സ്​ മു​ട​ങ്ങി​യ​ത്​ കോ​ടി​ക​ളു​ടെ ന​ഷ്​​ട​മാ​ണ്​ വി​മാ​ന​ക്കമ്പ​നി​ക​ള്‍​ക്കും ട്രാ​വ​ല്‍​സു​ക​ള്‍​ക്കും വ​രു​ത്തി​വെ​ച്ച​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ശമ്പ​ളം, പാ​ര്‍​ക്കി​ങ്​ ഫീ​സ്​ തു​ട​ങ്ങി ചെ​ല​വു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കെ ത​ന്നെ വ​രു​മാ​ന​മി​ല്ലാ​ത്ത സ്ഥി​തി മാ​സ​ങ്ങ​ളോ​ളം നേരിട്ടു. പ്രതിസന്ധിയിൽ തളരാതെ പിടിച്ചുനിന്ന് ഇ​പ്പോ​ള്‍ മി​ക​ച്ച നി​ല​യി​ലാ​ണ് വിമാനക്കമ്പനികൾ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.സ​ര്‍​വി​സു​ക​ള്‍ വ്യാ​പ​ക​മാ​യ​തി​നൊ​പ്പം ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്കും വി​മാ​ന​ക്കമ്പ​നി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​ണ്.

ഇപ്പോൾ കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ് പഴയതിലും ഉശിരോടെ പ്രവർത്തിക്കുകയാണ്. പു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് വ്യാപിപ്പിച്ചിരിക്കുകയാണ് കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ് .പത്ത് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാണ് പു​തു​താ​യി സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്. മാ​ഞ്ച​സ്റ്റ​ര്‍, ആം​സ്റ്റ​ര്‍​ഡാം, കാ​സ​ബ്ലാ​ങ്ക, സ​ലാ​ല, മ​ലാ​ഗ, സ​ര​ജെ​വോ, വി​യ​ന്ന, ഇ​സ്മി​ര്‍, മൈ​കൊ​നോ​സ്, നൈ​സ് എന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂടിയാണ് പു​തു​താ​യി സ​ര്‍​വീസ് ആ​രം​ഭി​ച്ച​ത്.

നി​ല​വി​ല്‍ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ വി​മാ​ന സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്.കൊ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ മു​മ്ബ്​ സ​ര്‍​വീ​സ്​ ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മ​യ​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ഇത് സംബന്ധിച്ച് ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.സ​ര്‍​വീ​സ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വിീസ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​ണ്​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​സിന്റെ പ​ദ്ധ​തി.

അതേസമയം, കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്‍റെ സ​ലാ​ല സ​ർ​വീ​സി​ന്​ ​ഗംഭീര സ്വീകരണമാണ് സ​ലാ​ല​ ഒരുക്കിയത്. പ​ര​മ്പ​രാ​ഗ​ത വാ​ട്ട​ർ സ​ല്യൂ​ട്ടും ദോ​ഫാ​രി കു​ന്തി​രി​ക്ക​ത്തി​ന്റെ സു​ഗ​ന്ധം പൂ​ശി​യുമാണ് സ്വീ​ക​രി​ച്ചത്. സ​ലാ​ല എ​യ​ർ​പോ​ർ​ട്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് സ​ലീം ബി​ൻ അ​വാ​ദ് അ​ൽ യാ​ഫെ​യ് കു​വൈ​ത്ത്​ എ​യ​ർ​വേ​സ് വി​മാ​ന​ത്തെ സ്വീ​ക​രി​ച്ചു.

ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്, സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്, പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, മ​സ്ക​ത്തി​ലെ കു​വൈ​ത്ത്​ എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്​​​ഥ​രും സം​ബ​ന്ധി​ച്ചു. സ​ലാ​ല​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു​ വീ​തം സ​ർ​വീ​സാ​യി​രി​ക്കും കു​വൈ​ത്ത്​ എ​യ​ർ​വേ​സ് ന​ട​ത്തു​ക.ലോ​ക​മെ​മ്പാ​ടും ത​ങ്ങ​ളു​ടെ ശൃം​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സി​ന്റെ സി.​ഇ.​ഒ മ​ഈ​ൻ റ​സൂ​ഖി പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (16 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (33 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (33 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (36 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (38 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (42 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (45 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (55 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends