പ്രവാസികൾക്കായി കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ, യാത്രക്കാരുടെ എണ്ണം കൂടിയതോടെ സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി ഒമാന്‍ എയര്‍, എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് ജൂൺ 21 മുതൽ സർവീസ് ആരംഭിക്കുന്നു

പ്രവാസികൾക്ക് ഗുണകരമായ തീരുമാനമാണ് ഇപ്പോൾ ഒമാന്‍ എയര്‍ കൈക്കൊണ്ടിരിക്കുന്നത്. എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്ധിപ്പിച്ചരിക്കുകയാണ്. കോഴിക്കോട്, കൊച്ചി എന്നീ നഗരങ്ങളും ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒമാന്‍ എയര്‍ ഒരുക്കിയിരിക്കുന്നത്.
സര്‍വീസുകള്‍ വര്‍ധിക്കുമ്പോൾ നിലവിലെ സര്‍വീസ് സമയങ്ങളിലും മാറ്റം ഉണ്ടാകും.കോഴിക്കോട്, കൊച്ചി, ബംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴു വിമാനങ്ങളും ഗോവയിലേക്ക് മൂന്നു വിമാനങ്ങളുമാണ് സര്‍വിസുകള്‍ നടത്തുക. പുതിയ സര്‍വിസ് വിവരങ്ങളും സമയവും ഒമാന്‍ എയര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതുപോലെ എയർ ഇന്ത്യ വിമാനം കണ്ണൂരിൽനിന്ന് ഒമാനിലേക്ക് ജൂൺ 21 മുതൽ സർവീസ് ആരംഭിക്കുന്നു. രാത്രി 10.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12.20ന് മസ്കത്തിൽ എത്തും. അതുപോലെ ഇവിടെനിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 9.30ന് കണ്ണൂരിൽ ഇറങ്ങും.
ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസായിരിക്കും നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികൾക്കാണ് നിലവിൽ കണ്ണൂരിലേക്ക് സർവീസുള്ളത്. നിലവിൽ കൊച്ചിയിൽനിന്ന് മാത്രമാണ് എയർ ഇന്ത്യ ഒമാനിലേക്ക് സർവിസ് നടത്തുന്നത്. എയർ ഇന്ത്യ മുമ്പ് തിരുവനന്തപുരത്ത് നിന്ന് ഒമാനിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും സർവീസ് നിർത്തലാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























