ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ പ്രവാസി, കോവിഡ് ചികിത്സക്കിടെ ഹൃദയ സ്തംഭനം മൂലം മരണം, തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ മൃതദേഹം ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കാൻ നാട്ടിലെത്തിച്ച് സുഹൃത്തുക്കള്‍...!

സൗദിയില്‍ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. തങ്ങളുടെ പ്രിയ സ്‌നേഹിതന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സുഹൃത്തുക്കള്‍ ഒന്നിച്ച് പ്രവർത്തിക്കുകയായിരുന്നു.
ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. ഒമ്പത് വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല.രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിന് മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. റസ്താന്‍ 9 വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.
ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തുവരികയായിരുന്നു റസ്താന്‍.തങ്ങളുടെ പ്രിയ സുഹൃത്തിന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിന് സുഹൃത്തുക്കളായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങിയത്.
തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് സഹായകമായി.
https://www.facebook.com/Malayalivartha

























