Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിൽ ഇനി പുതിയ സംവിധാനം, അക്കൗണ്ട് വഴി വാടക നൽകാനുള്ള സംവിധാനം നടപ്പിലാക്കാൻ നീക്കങ്ങൾ, പ്രവാസികൾക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകുന്ന പുതിയ സംവിധാനം ഉടൻ

09 JULY 2022 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവരുന്നു.വാടകയ്ക്ക് ചെക്കുകൾ ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നീക്കങ്ങൾ ദുബായിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പുതിയ സംവിധാനം നിലവിൽ വരുന്ന മുറക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ടർ ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി പണം കൈമാറ്റം ചെയ്യപ്പെടും.

ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും എമിറേറ്റ്സ് എം ബി ഡി ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ദുബായ് സർക്കാരിന്റെ പേപ്പർ രഹിത നയത്തിന്റെ ഭാഗം കൂടിയാണ് ഈ സംവിധാനം.ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. ദുബൈ സർക്കാറിൻറെ പേപ്പർ രഹിത പേമെൻറ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബൈ ടെൻ എക്സ് സംരംഭത്തിൻറെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബൈയിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്സ് എൻ.ബി.ഡിയിൽ നോൺ റസിഡൻറ്സ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കൾ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‍രഹിത പേയ്മെൻറിനായുള്ള ദുബൈ സർക്കാറിൻറെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്ന് ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രീൻ പറഞ്ഞു.

എന്നാൽ വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.

ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.2012ലെ ഉയർന്ന നിലയിലേക്കു വാടക കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് വിലയിരുത്തൽ.. 2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും വല്ലാതെ താഴ്ന്നു.എന്നാൽ ഇപ്പോൾ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (8 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (35 minutes ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (38 minutes ago)

ഓഹരി വിപണിയിൽ നേട്ടം...  (55 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (1 hour ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (2 hours ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (2 hours ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (2 hours ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (2 hours ago)

Malayali Vartha Recommends