Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗജന്യമായി അത് കൊണ്ടുപോയേ മതിയാകൂ, ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകണം, പ്രവാസികളെ ഞെട്ടിച്ച് സൗദിയുടെ വമ്പൻ തീരുമാനം‌

20 JULY 2022 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യാത്രക്കാരുടെ സുരക്ഷക്ക് എപ്പോഴും മുൻ​ഗണന നൽകുന്നതിൽ പ്രത്യേകം ശ്രദ്ധപുലർത്തുന്ന ​ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ.മാത്യകാപരമായ തീരുമാനമാണ് ഇപ്പോൾ സൗദി അറേബ്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ‌ഭിന്നശേഷിക്കാരെ ചേർത്തുന്ന തീരുമാനമാണ് ഇപ്പോൾ രാജ്യം എടുത്തിരിക്കുന്നത്.

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകാന്‍ ബാധ്യതയുണ്ടെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും നിർദ്ദേശിച്ചിരിക്കുകയാണ്.സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ആണ് ഇത്തരമൊരു നിർദ്ദേശം എല്ലാ വിമാനക്കമ്പനികള്‍ക്കും കൊടുത്തിരിക്കുന്നത്.

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ ലഗേജിന്റെ ഭാരത്തില്‍ കണക്കാക്കാതെ സൗജന്യമായി കൊണ്ടുപോകാന്‍ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള നിയമാവലി അനുസരിച്ച്‌ ലഗേജ് തൂക്കുമ്പോള്‍ അതിന്റെ കൂട്ടത്തില്‍ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ കണക്കാക്കാന്‍ പാടില്ല. വിഭിന്നശേഷിക്കാരനായ യാത്രക്കാരന്റെ ഉപകരണങ്ങള്‍ ശേഖരിക്കാനും വിമാനത്തിന്റെ വാതില്‍ക്കല്‍ എത്തിക്കാനും കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. ഇത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളില്‍ ഒന്നാണെന്നും സി.പി.എ വ്യക്തമാക്കി.

അതേസമയം യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യത്തില്‍ വിമാനക്കമമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച്‌ സി.പി.എ നേരത്തേ വെളിപ്പെടുത്തിയിരുന്നു.ആഭ്യന്തര യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ വൈകുന്ന ഓരോ ദിവസവും 20 സ്പെഷല്‍ ഡ്രാവിങ് റൈറ്റ് തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്.

പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആര്‍ ആണ്. കാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആറുകള്‍ക്ക് തുല്യമാണെന്നും അറിച്ചിരുന്നു.വിമാന കമ്പനികൾ സൗദിയിൽ നഷ്ടപരിഹാരം നൽകേണ്ട തുക റിയാലിൽ കണക്കാക്കി നൽകാനും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിർദേശം നൽകിയിരുന്നു.

ഐ.എം.എഫിന്റെയും മറ്റ്‌ അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂണിറ്റുകളാണ് എസ്.ഡി.ആറിർ. അന്താരാഷ്ട്ര തലത്തിൽ മൂല്യം നിർണയിക്കുന്നത് ഈ രീതിയിലാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.

ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്.യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി‌.പി‌.എ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends