Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രാ നിബന്ധനകൾ കടുപ്പിച്ചു...! പ്രവാസികൾക്ക് ഇരുട്ടടിയായി‌ സൗദിയുടെ അപ്രതീക്ഷിത നീക്കം..., യാത്ര ചെയ്യുന്നവർ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങള്‍ മാത്രം, ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കനത്ത പിഴ

21 JULY 2022 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദി അടുത്തിടെ യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറത്തുവിട്ടിരുന്നു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ കൈയ്യിൽ കരുതാവുന്ന തുക സംബന്ധിച്ചായിരുന്നു നിബന്ധന. ഇപ്പോഴിതാ സൗദി അറേബ്യയിലേക്ക് യാത്രചെയ്യുമ്പോൾ കൊണ്ടുവരാവുന്ന അളവ് സംബന്ധിച്ചുള്ള അറിയിപ്പാണ് പുറത്തുവന്നിരക്കുന്നത്.

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർത്ത് കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടാൽ നികുതി ചുമത്തും. അതുപോലെ വ്യാപാര ആവശ്യത്തിനുള്ള സാധനങ്ങളാണെങ്കിൽ പരിമിത അളവിൽ കൂടുതൽ കൊണ്ടുവരാൻ അനുവാദമില്ല. ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയും ചുമത്തും.

വ്യക്തിഗത വസ്തുക്കൾ കൊണ്ടുവരുന്ന യാത്രക്കാരൻ ഉദ്യോഗസ്ഥർ ആവശ്യപെടുന്ന പക്ഷം സാധനങ്ങളുടെ ഒറിജിനൽ രസീത്, അവയുടെ അറബി മൊഴിമാറ്റം നടത്തിയത്, പാസ്പോർട്ട്, താമസരേഖയായ ഇഖാമ, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും ഹാജരാക്കണം.

വ്യക്തിക്ക് ഇറക്കുമതി ചെയ്യാവുന്ന സാധനങ്ങളുടെ തോത് നിശ്ചയിക്കാൻ അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും ഇത് സംബന്ധിച്ച സംശയത്തിന് മറുപടിയായി അധികൃതർ വ്യക്തമാക്കി.

എന്നാൽ രാജ്യത്ത് വിലക്കപ്പെട്ടതോ നിരോധിക്കപ്പെട്ടതോ അന്തർദേശീയ ഉടമ്ബടികൾക്കും പ്രാദേശിക നിയന്ത്രണങ്ങൾക്കും വിധേയമായതോ ആയ വസ്തുക്കളൊന്നും തന്നെ ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ല.കൂടാതെ വ്യാജ ഉത്പന്നങ്ങൾ, വഞ്ചനാത്മകമായ വസ്തുക്കൾ, ബൗദ്ധിക സ്വത്തവകാശ ലംഘന സ്വാഭാവമുള്ള സാധന സമഗ്രികൾ എന്നിവയും നിരോധിക്കപ്പെട്ടവയിൽപെടും.

വാണിജ്യ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്നവർ സാധാരണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം യഥാർഥ ബില്ലുകൾ, സാധനങ്ങളുടെ നിർമിതി ബോധ്യപ്പെടുത്തുന്ന ബന്ധപ്പെട്ട രാജ്യത്തിന്റെ സാക്ഷ്യപത്രം, കയറ്റിറക്കുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ഹാജരാക്കണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന കസ്റ്റംസ് ഫീസും നടപടിക്രമങ്ങളും അടങ്ങിയ വിശദാംശങ്ങൾ സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ്‌ സൈറ്റിൽ ലഭ്യമാണ്.

അതേസമയം, സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവർ കൈവശം വെക്കുന്ന തുകയോ വിപണിമൂല്യമുള്ള വസ്തുക്കളോ 60,000 റിയാലോ അതിൽ കൂടുതലോ ആണെങ്കിൽ ഇനി മുതൽ അത് സംബന്ധിച്ച സത്യവാങ്മൂലം പ്രവാസികൾ അധികൃതർക്ക് നൽകേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. വിമാനത്താവളം, തുറമുഖം എന്നിവ വഴി വന്നുപോകുന്നവർക്കും റോഡ് വഴി അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്കും മാത്രമല്ല രാജ്യത്തിന് പുറത്തേക്ക് സാധന സാമഗ്രികൾ അയക്കാൻ പോസ്റ്റൽ, കൊറിയർ മാർഗങ്ങൾ അവലംബിക്കുന്നവർക്കും പുതിയ നിബന്ധന ബാധകമാണെന്ന് അറിക്കുകയുണ്ടായി.

വിമാനത്താവളം, തുറമുഖം, അതിർത്തി പരിശോധനാ കേന്ദ്രം എന്നിവടങ്ങളിലുള്ള കസ്റ്റംസ് വിഭാഗത്തിലെ സക്കാത്ത് ആൻഡ് ടാക്‌സ് അധികൃതർക്കാണ് യാത്രികർ സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. പോസ്റ്റൽ കൊറിയർ സർവിസുകളെ ആശ്രയിക്കുന്നവർ അതത് പ്രദേശത്തെ ഓഫീസുകളിലെത്തി ഇത് നൽകണം. സൗദി റിയാൽ, വിദേശ കറൻസികൾ എന്നിവ കൂടാതെ സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, ആഭരണങ്ങൾ, വൈരക്കല്ലുകൾപോലെ വിലപിടിപ്പുള്ള വസ്തുക്കൾ, വിപണിമൂല്യമുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം തന്നെ ഇപ്പറഞ്ഞ മൂല്യപരിധിയിൽ ഉൾപ്പെടും.

സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുന്ന പക്ഷം വിലപിടിപ്പുള്ള വസ്തുക്കളും ഉപകരണങ്ങളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത യാത്രികർ വെളിപ്പെടുത്തണം. സംശയം തോന്നുന്ന വസ്തുക്കളും കറൻസിയും 72 മണിക്കൂർ നേരം കസ്റ്റഡിയിൽ വെച്ച് അന്വേഷണം നടത്താനും നിയമലംഘനം ബോധ്യപ്പെട്ടാൽ ഇവ കണ്ടുകെട്ടി കേസ് രജിസ്റ്റർ ചെയ്യാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യുഷൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends