Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് കൈവശം വെച്ചാൽ കടുത്ത നടപടി...! സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിക്കുന്നു, കര്‍ശന മുന്നറിയിപ്പുമായി യുഎഇ, ലംഘിച്ചാൽ ആറ് മാസം വരെ തടവും...ഒരു ദശലക്ഷം ദിര്‍ഹം പിഴയും

21 JULY 2022 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ എപ്പോഴും ജനങ്ങൾക്ക് ജാ​ഗ്രത മുന്നറിയിപ്പുകൾ ക‍ൃത്യസമയത്ത് നൽകാറുള്ള ​ഗൾഫ് രാഷ്ട്രമാണ് യു.എ.ഇ. കുട്ടികൾക്കെതിരെ നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് രാജ്യം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.

പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധിക‍ൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പലതരം മാർഗങ്ങളിലൂടെ പ്രവാസികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ളതിനാൽ ദുബൈ പൊലീസ് മുന്നറിയിപ്പുമായി എത്തിയിരുന്നു. വേനലവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്ന പ്രവാസികൾ ഒരു കാരണവശാലും ബോര്‍ഡിങ് പാസിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്.നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ കണ്ടെത്താനുള്ള സൂചനകള്‍ ഇവയില്‍നിന്ന് ലഭിച്ചേക്കാമെന്നാണ് ദുബൈ പൊലീസിലെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സൈദ് അല്‍ ഹജ്രി പറഞ്ഞു.

ഏതെങ്കിലും എജന്‍സിയുടെ നിയമപരമായ അല്ലെങ്കില്‍ സാമ്പത്തികപരമായ ഇടപാടുകളിലേക്ക് അനുമതി ലഭിക്കാന്‍ ഈ വിവരങ്ങള്‍ മാത്രം മതിയാകും. നിങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകള്‍ തട്ടിപ്പുകാര്‍ക്ക് തട്ടിപ്പ് നടത്താന്‍ എളുപ്പവഴി ഒരുക്കിക്കൊടുക്കും. നിരന്തരം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ചിത്രങ്ങളില്‍നിന്ന് ഫേസ് ഐ.ഡി ഉണ്ടാക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ ലഭ്യമാണ്.

അന്താരാഷ്ട്ര ഓണ്‍ലൈന്‍ കുറ്റവാളികള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ട്. യാത്രയില്‍ പഴ്സ്, വാച്ച്‌, ആഭരണങ്ങള്‍, പാസ്പോര്‍ട്ട് തുടങ്ങിയവ കൊള്ളയടിക്കപ്പെടാതെ ശ്രദ്ധിക്കുകയും വേണം. ദീര്‍ഘയാത്രക്കാണ് പോകുന്നതെങ്കില്‍ വിശ്വസ്തരായ അയല്‍ക്കാരോട് വീട് ശ്രദ്ധിക്കാന്‍ പറയണം. ദുബൈ പൊലീസിന്‍റെ ഭവന സുരക്ഷ സംവിധാനം ഉപയോഗിക്കുന്നതും നല്ലതാണ്.മികച്ച ഓഫറുകള്‍ കണ്ട് വിമാന ടിക്കറ്റുകള്‍ വാങ്ങുമ്ബോള്‍ അത് ഔദ്യോഗിക ഏജന്‍സി ആണോയെന്ന് ഉറപ്പാക്കണമെന്നും കേണല്‍ സഈദ് അല്‍ ഹജ്രി നിര്‍ദേശിച്ചു.

ഇല്ലെങ്കില്‍ നിയമപരമായ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വിമാനടിക്കറ്റുകള്‍ക്ക് വന്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ച്‌ പരസ്യങ്ങള്‍ വരാറുണ്ട്. പക്ഷേ, ഇവയൊന്നും ശരിക്കുള്ളത് ആകണമെന്നില്ല.അവര്‍ ഒരുപക്ഷേ, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകളൊക്കെ ഉപയോഗിച്ച്‌ വാങ്ങിയ ടിക്കറ്റ് ആകും അത്. അതുപയോഗിച്ച്‌ യാത്ര ചെയ്യുമ്ബോള്‍ പിടിക്കപ്പെടാനും അന്വേഷണത്തിന്‍റെ പരിധിയില്‍ വരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചിത്രങ്ങളെല്ലാം യാത്ര കഴിഞ്ഞ് തിരികെ വന്നശേഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പൊലീസിന്‍റെ ഇ-ക്രൈം സര്‍വീസില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പും ഹാക്കിങ് ശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടക്ക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ടിക്കറ്റ്, ബോര്‍ഡിങ് പാസ് എന്നിവയില്‍ നിന്ന് വളരെയധികം വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (4 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (29 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (48 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends