Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത്...! രാ​ജ്യ​ത്ത് എ​ത്തു​ന്ന സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ഇനി വ്യ​ക്ത​മാ​ക്ക​ണം, അൽ നഹ്യാന്റെ പ്രഖ്യാപനം കിടുക്കി, കൈയ്യടിച്ച് പ്രവാസികൾ

22 JULY 2022 12:52 PM IST
മലയാളി വാര്‍ത്ത

യു.​എ.​ഇ​യി​ല്‍ പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അധികാരമേറിയത് മുതൽ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്താണ് നടത്തിയിരിക്കുന്നത്. റോഡ് സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവയിലെ നിയമങ്ങളിലും കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇനി സ്വ​ര്‍​ണം ഇ​റ​ക്കു​മ​തി​ക്കും ക​ര്‍​ശ​ന നി​യ​മ​ങ്ങ​ള്‍ വ​രികയാണ് യു.എ.ഇയിൽ.

രാ​ജ്യ​ത്ത് എ​ത്തു​ന്ന സ്വ​ര്‍​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​രി​ക്ക​ണം എ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം.അതായത് അനധികൃതമായ രീതിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതി ഒരു കാരണവശാലും അനുവദിക്കില്ല. കൂടാതെ ഇത്തരക്കാർക്കെതിരെയുള്ള ശിക്ഷാ നടപടികളും കടുപ്പിക്കുകയാണ്. നി​യ​മം ലം​ഘി​ച്ചാ​ല്‍ അ​മ്പ​ത് ല​ക്ഷം ദി​ര്‍​ഹം വ​രെ​യാ​ണ് പി​ഴ. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി മു​ത​ലാ​ണ് പു​തി​യ ച​ട്ട​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​ക.

യു.​എ.​ഇ​യി​ല്‍ സ്വ​ര്‍​ണം ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യും സം​സ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് സാമ്പ​ത്തി​ക മ​ന്ത്രാ​ല​യം പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടു​ത്ത​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ നി​ല​വി​ല്‍ വ​രു​ന്ന നി​യ​മ​പ്ര​കാ​രം രാ​ജ്യ​ത്ത് എ​ത്തു​ന്ന സ്വ​ര്‍​ണം എ​വി​ടെ നി​ന്ന് വ​ന്നു എ​ന്ന​ത് സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ക​മ്പ​നി​ക​ള്‍​ക്കു​ണ്ടാ​ക​ണം.

 

സ്വ​ര്‍​ണം ല​ഭി​ക്കു​ന്ന ഉ​റ​വി​ട​ത്തെ കു​റി​ച്ചും അ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ കു​റി​ച്ചും വ്യ​ക്ത​മാ​യ കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ യു.​എ.​ഇ​യി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രി​ക്ക​ണം. 28 സ്വ​ര്‍​ണ സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് യു.​എ.​ഇ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്വ​ര്‍​ണം എ​ത്തി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും സൂ​ക്ഷി​ക്കാ​നും പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് പു​തി​യ നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.വാ​ര്‍​ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന് ക​മ്ബ​നി​ക​ള്‍ ത​ങ്ങ​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല​ക​ളെ കു​റി​ച്ച വി​ശ​ദ​മാ​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കുകയും ചെയ്യേണ്ടതാണ്.

നി​യ​മം ലം​ഘി​ച്ചാ​ല്‍ 50,000 ദി​ര്‍​ഹം മു​ത​ല്‍ അ​മ്പ​ത് ല​ക്ഷം ദി​ര്‍​ഹം വ​രെ​യാ​ണ് ക​മ്പ​നി​ക​ള്‍​ക്ക് പി​ഴ ഇനത്തിൽ അടക്കേണ്ടത്.അതുപോലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ല​ക്ഷ്യ​മി​ടു​ന്ന മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണം രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ പാ​ടുള്ളല്ല. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ച​ട്ട​ങ്ങ​ള്‍ യു.എ.ഇയിൽ കൊണ്ടുവ​രു​ന്ന​ത്. കൂടാതെ ഈ ​രം​ഗ​ത്തെ അ​പ​ക​ട സാ​ധ്യ​ത​ക​ള്‍ കു​റി​ക്കാ​ന്‍ വി​ശ​ദ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും പു​തി​യ നി​യ​മം മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്.

അതുപോലെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് രാജ്യം.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.

പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധിക‍ൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (30 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (2 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends