സൗദി ഇനി വൻ മാറ്റങ്ങളിലേക്ക്, അയൽരാജ്യങ്ങളായ യുഎഇ...ഖത്തർ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളുമായി മികച്ച മത്സരത്തിന് രാജ്യം, സൗദിയുടെ നീക്കം നേട്ടമായത് പ്രവാസകൾക്ക്, ഈ വര്‍ഷം അവസാനത്തോടെ ഇളവ് പ്രാബല്യത്തിൽ

പ്രവാസികൾക്ക് ആശ്വാസമേകുന്ന ശുഭ വാർത്ത ഉടൻ എത്തും. സൗദി അറേബ്യ അത്തരത്തിലൊരും തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. സൗദിയിലേക്ക് വിമാനക്കമ്പനികളെ ആകര്‍ഷിപ്പിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ വിമാനത്താവള ഫീസില്‍ കുറവ് വരുത്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിച്ചിരിക്കുകയാണ്. 35 ശതമാനം വരെ ഫീസില്‍ കുറവ് വരുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സൗദി അറേബ്യ ആഗോള യാത്രാഹബ്ബായി മാറുന്നതിന്റെ ഭാഗമായാണ് നിരക്കുകളില്‍ കുറവു വരുത്തി പുതിയ നീക്കത്തിലൂടെ ലക്ഷ്യംവെക്കുന്നത്. അയൽരാജ്യങ്ങളായ യുഎഇ , ഖത്തർ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളുമായി മികച്ച മത്സരത്തിനാണ് രാജ്യം ശ്രമിക്കുന്നത്. ഈ വര്‍ഷാവസാനം ഇളവ് പ്രാബല്യത്തിലാകുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും. ഇത് പ്രവാസകൾക്ക് ഏറെ ആശ്വാസകരമാണ്.
ഇളവുകൾ വരുന്നതോടെ കൂടുതൽ വിമാനക്കമ്പനികൾ സൗദിയിയിൽ നിന്ന് സർവ്വീസ് തുടങ്ങും.വിമാനത്താവളങ്ങളുടെ നിലയനുസരിച്ച് കൂടുതല്‍ ഇളവ് നല്‍കാനും നീക്കമുണ്ട്. വിമാനത്താവള ഫീസില്‍ ഇളവ് വരുന്നതോടെ, യാത്രക്കാരുടെ ടിക്കറ്റ് നിരക്കിലും കുറവ് പ്രതിഫലിക്കും. അപ്പോ നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഇളവ് പ്രാബല്യത്തിലാകുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) അറിയിച്ചു.
എന്നാൽ ഇത് വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ പദ്ധതിയുടെ അടുത്ത ഘട്ടമാണെന്നാണ് 'ഗാക' വ്യക്തമാക്കുന്നത്. വിമാനത്താവള മേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ചാർജുകൾ കുറയ്ക്കുമെന്നു സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി സൗദി അറേബ്യ അടുത്തിടെ വ്യോമപാത തുറന്നുകൊടുത്തിരുന്നു .
നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. യാത്രാ വിമാനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന അന്താരാഷ്‍ട്ര ചട്ടങ്ങള്‍ പാലിച്ചാണ് എല്ലാ വിമാനക്കമ്പനികള്‍ക്കുമായി വ്യോമപാത തുറന്നുകൊടുക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.
ഒപ്പം മൂന്ന് ഭൂഖണ്ഡങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ആഗോള ഹബ്ബെന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം കണക്കിലെടുത്തും അന്താരാഷ്‍ട്ര വ്യോമ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി പറയുന്നു. സൗദി വ്യോമപാതയിലൂടെ സര്‍വീസ് നടത്താന്‍ എല്ലാ വിമാന കമ്പനികള്‍ക്കും അനുമതി നല്‍കാനുള്ള സൗദി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ ഒരുങ്ങുകയാണ്.
ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യ, തായ്‌ലാന്റ് പോലെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത എന്നത്.വ്യോമയാന പാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്താനുള്ള അനുമതിക്കായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതിനകം അപേക്ഷ നല്‍കിയതായി ഇസ്രായേല്‍ എയര്‍ലൈനുകളായ എല്‍ ഐ ഇസ്രായേല്‍, അര്‍കിയ എയര്‍ലൈന്‍സ് എന്നിവ അറിയിച്ചു. നിലവില്‍ സൗദി വ്യോമപാത വഴി യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് മാത്രം സര്‍വീസ് നടത്താനാണ് ഇസ്രായേല്‍ കമ്പനികള്‍ക്ക് അനുവാദമുള്ളത്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഇസ്രായേല്‍ എയര്‍ലൈനുകള്‍ക്ക് സാധിക്കും.
https://www.facebook.com/Malayalivartha


























