Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ സുപ്രധാന മാറ്റം...! പ്രവാസികളുടെ ആ തലവേദന ഒഴിഞ്ഞു, കെട്ടിട വാടക കരാറിന്‍റെ കുറഞ്ഞ സമയപരിധി 3 മാസമായി നിജപ്പെടുത്തി സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയം

23 JULY 2022 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായ പുതിയ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. കെട്ടിട വാടക കരാറിൻറെ കുറഞ്ഞ സമയപരിധി മൂന്ന് മാസമായി നിജപ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം. സൗദി മുനിസിപ്പൽ ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയമാണ് കരാർ കാലാവധി സംബന്ധിച്ച വ്യക്തത വരുത്തിയത്. ‌കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന വാടക കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്ന് മാസം കാലാവധി ഉണ്ടായിരിക്കണമെന്ന് ഈജാർ അതോറിറ്റി വ്യക്തമാക്കി.

കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികൾക്കും പ്രവാസികൾക്കും ഇഖാമ പുതുക്കുന്നതിന് ഈജാർ കരാർ നിർബന്ധമാണ്. കെട്ടിടത്തിൻറെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മിൽ ആദ്യം ധാരണയിലെത്തണം.

ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേർപ്പെടേണ്ടത്. ഇതിനായി ഇരുവരും അബ്ശിർ വഴിയാണ് അനുമതി നൽകേണ്ടത്. കരാർ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാർപ്പിട ആവശ്യങ്ങൾക്കുള്ള ഈജാർ കരാറുകൾക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ദുബൈയിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പിന്നാലെ വാടകയ്ക്ക് ചെക്കുകൾ ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നീക്കങ്ങൾ ദുബായിൽ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. പുതിയ സംവിധാനം നിലവിൽ വരുന്ന മുറക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ടർ ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി പണം കൈമാറ്റം ചെയ്യപ്പെടും.

ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും എമിറേറ്റ്സ് എം ബി ഡി ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ദുബായ് സർക്കാരിന്റെ പേപ്പർ രഹിത നയത്തിന്റെ ഭാഗം കൂടിയാണ് ഈ സംവിധാനം.ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. ദുബൈ സർക്കാറിൻറെ പേപ്പർ രഹിത പേമെൻറ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ദുബൈ ടെൻ എക്സ് സംരംഭത്തിൻറെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

ദുബൈയിൽ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് എമിറേറ്റ്സ് എൻ.ബി.ഡിയിൽ നോൺ റസിഡൻറ്സ് സേവിങ്സ് അക്കൗണ്ട് തുടങ്ങാനും അതുവഴി വസ്തുക്കൾ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‍രഹിത പേയ്മെൻറിനായുള്ള ദുബൈ സർക്കാറിൻറെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭമെന്നാണ് ഡി.എൽ.ഡി ഡയറക്ടർ ജനറൽ സുൽത്താൻ ബുത്തി ബിൻ മജ്രീൻ പറഞ്ഞത്.

എന്നാൽ വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.

എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.
ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.

2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (8 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (9 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (38 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (44 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (56 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends