Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായ് വിമാനത്താവളത്തിൽ പ്രവാസികളെ കാത്തിരിക്കുന്നത്, 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും വിമാന വിവരങ്ങള്‍ അറിയാന്‍ ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്‌ട് സെന്റർ സജ്ജം, കൂടുതൽ മികവുറ്റ തരത്തിലേക്ക് ദുബായ്

23 JULY 2022 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളത്തിൽ ഇനി പുതിയ സംവിധാനം ഏർപ്പെടുത്തുന്നു.പ്രവാസികൾക്കെന്നില്ല വിദേശികൾക്കെന്നില്ല ലോകത്ത് എവിടെ ഇരിക്കുന്നവർക്കും സംവിധാനം ഉപയോ​ഗപ്പെടുത്താനാകും. 24 മണിക്കൂറും കസ്റ്റമര്‍ സര്‍വ്വീസുമായി കൂടുതൽ മികവുറ്റ തരത്തിലേക്ക് മാറുകയാണ് ദുബായ് വിമാനത്താവളം.

രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 24 മണിക്കൂറും ലോകത്ത് എവിടെയിരുന്നും വിമാന വിവരങ്ങള്‍ അറിയാന്‍ ഓള്‍വേയ്‌സ് ഓണ്‍ കോണ്‍ടാക്‌ട് സെന്ററാണ് ദുബായ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നത്.ഫോണ്‍, ഇ-മെയില്‍, ലൈവ് ചാറ്റ്, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമര്‍ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട് വിവരങ്ങള്‍ തിരക്കാനുള്ള അവസരമുണ്ട്.

വാട്‌സ് ആപ്പ് ചാറ്റ് വഴിയും വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്‌സ്, ഡനാട്ട, ജിഡിആര്‍എഫ്‌എ, കസ്റ്റംസ്, ആര്‍ടിഎ എന്നിവര്‍ക്കും സംയോജിത സേവനം വഴി വിമാന വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

തടസങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളും അതിഥി പിന്തുണയും ഉറപ്പാക്കുന്നതിനായി ഈ വര്‍ഷം ആദ്യ മുതല്‍ പുതിയ സംയോജിത സേവന സംവിധാനം പരീക്ഷിച്ചു തുടങ്ങിയിരിരുന്നു. കോണ്‍ടാക്റ്റ് സെന്ററില്‍ ഇരുപത്തി നാലു മണിക്കൂറും ദ്വിഭാഷാ പിന്തുണയോടെ വിവരങ്ങള്‍ ലഭിക്കും. ഏജന്റുമായി സംസാരിക്കേണ്ട ആവശ്യമില്ല. പകരം ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധന ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയതും സ്ഥിരതയുള്ളതുമായ വിവരങ്ങള്‍ യാത്രക്കാർക്ക് ലഭിക്കും. എമിറേറ്റ്‌സ്, ദുബായ് നാഷണല്‍ എയര്‍ ട്രാവല്‍ ഏജന്‍സി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് കസ്റ്റംസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവള പങ്കാളികള്‍ക്ക് ആവശ്യമുള്ളപ്പോള്‍, ഓട്ടോമേറ്റഡ് റൂട്ടിംഗ് ലഭ്യമാകും.

”പുതിയ കോണ്‍ടാക്റ്റ് സെന്റര്‍ ദുബായ് വിമാനത്താവളത്തിലെ എല്ലാ ഉപഭോക്തൃ ടച്ച്പോയിന്റുകളിലും അതിഥി അനുഭവത്തില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നതെങ്ങനെയെന്നു വ്യക്തമാക്കുന്നു. സുരക്ഷിതവും സുഗമവും വേഗതയേറിയതും മികച്ചതുമായ അതിഥി അനുഭവം നല്‍കുകയെന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്,” ദുബായ് എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.

അതേസമയം കോവിഡിനു ശേഷം സർവീസുകൾ പഴയ നിലയിലേക്ക് എത്തിയതോടെ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. ഈ വർഷം 4 മാസത്തിനകം 1.78 കോടി യാത്രക്കാരാണെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 76.17 ലക്ഷമായിരുന്നു-134.7% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർഷാവസാനത്തോടെ 5.51 കോടി പേരെത്തുമെന്നാണു പ്രതീക്ഷ. ലോകത്തെ തിരക്കുള്ള വിമാനത്താവളമെന്ന ഖ്യാതി 8 വർഷമായി ദുബായ്ക്ക് മാത്രം സ്വന്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (8 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (9 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (38 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (44 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (56 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends