അയല്‍ക്കാരുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പങ്കുവെക്കരുത്, അപകട സാധ്യതകള്‍ പങ്കുവെച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കി ഒമാന്‍

പ്രവാസികളെ ഏതുവിധേനയും കെണിയിൽ വീഴ്ത്താൻ സൈബർലോകത്ത് കഴുകൻ കണ്ണുകളുമായി നടക്കുന്ന തട്ടിപ്പ് വീരൻമാരുണ്ട്. ഇതിനെതിരെ ദുബൈ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീടുകളില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍ അയല്‍ക്കാരുമായി പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഒമാന്‍. ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഉണ്ടാകാനിടയുള്ള
ഇത്തരത്തില്‍ അയല്‍ക്കാരുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പങ്കുവെക്കുന്ന സാഹചര്യങ്ങള്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്കില്‍ തടസങ്ങള്‍ക്കിടയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗതയെ ഇത് ബാധിക്കാനിടയുണ്ട്. അയല്‍ക്കാരുമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പങ്കുവെക്കുന്ന വ്യക്തികള്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സംബന്ധമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത്തരം പ്രവര്‍ത്തികള്‍ ഡാറ്റ മോഷണം, തട്ടിപ്പുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നതിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് എതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് യുഎഇ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെയും മറ്റും സമാഹരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന ശിക്ഷ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം ശിക്ഷ ലഭിക്കും.ഇത്തരം ചിത്രങ്ങൾ കൈവശം വെക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്.
പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടികൾ തന്നെ എടുക്കാനാണ് അധികൃതരുടെ തീരുമാനം.കുറഞ്ഞത് ആറ് മാസം വരെ തടവും, പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും, ഒന്നരലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നതാണെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























