Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കണം, കാലാവധി അവസാനിച്ചവ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് കനത്ത പിഴ, കർശന താക്കീതുമായി സൗദി

24 JULY 2022 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾക്ക് കർശന മുന്നറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ഐഡി കാര്‍ഡുകൾ ക‍‍ൃത്യമായി പുതുക്കാത്ത പ്രവാസികൾക്കെതിരെയാണ് സൗദി തിരിഞ്ഞിരിക്കുന്നത്. ഐഡി കാര്‍ഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികള്‍ക്ക് പിഴ ചുമത്തുമെന്നാണ് സൗദിയുടെ മുന്നറിയിപ്പ്.

കാലാവധി അവസാനിച്ച ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്. വീഴ്ച്ചകള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തും.

പ്രവാസികളുടെ ഫൈനല്‍ എക്‌സിറ്റ് വിസയുടെ സാധുത അവ അനുവദിച്ച തീയതി മുതല്‍ 60 ദിവസത്തേക്കാണ്. ഐഡി കാര്‍ഡുകളുടെ കാലാവധി അവസാനിച്ച തീയതി തൊട്ട് മൂന്നാം ദിനം മുതല്‍ ഈ പിഴ ബാധകമാകുമെന്ന് അധികൃതര്‍ വിശദമാക്കി.

അതേപോലെ കഴിഞ്ഞ ദിവസം വാടക്കാർക്ക് കരാർ സംബന്ധിച്ച് പുതിയ നിബന്ധനയും സൗദി മുന്നോട്ടുവെച്ചിരുന്നു. സൗദിയില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടകക്കരാര്‍ ചുരുങ്ങിയത് മൂന്നു മാസത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഈജാര്‍ അതോറിറ്റി വ്യക്തമാക്കി.

കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കും പ്രവാസികൾക്കും ഇഖാമ പുതുക്കുന്നതിന് ഈജാര്‍ കരാര്‍ നിര്‍ബന്ധമാണ്. കെട്ടിടത്തിന്‍റെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മില്‍ ആദ്യം ധാരണയിലെത്തണം.

ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേര്‍പ്പെടേണ്ടത്. ഇതിനായി ഇരുവരും അബ്ശിര്‍ വഴിയാണ് അനുമതി നല്‍കേണ്ടത്. കരാര്‍ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള ഈജാര്‍ കരാറുകള്‍ക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മാത്രമല്ല, സൗദി അറേബ്യയിലേക്ക് വരുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വ്യാപര ആവശ്യത്തിനുള്ള സാധനങ്ങൾ ആണെങ്കിൽ പരിധിയിൽ കൂടുതൽ ഒരിക്കലും കൊണ്ടുവരാൻ പാടുള്ളതല്ല.

പരിധിയിൽ കൂടുതൽ ആണെങ്കിൽ അതിന് നികുതി ചുമത്തും. നിയമത്തിൽ എതിരായ രീതിയിൽ ആണ് സൗധനങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുകയാണെങ്കിലും പിഴയും ചുമത്തും. ഒരു വ്യക്തിക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുന്ന സാധനങ്ങളുടെ തോത് നിശ്ചയിച്ചിട്ടുണ്ട്.

അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് സംശയം പരിഹരിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (6 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (7 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (36 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (42 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (54 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends