Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളെ ആശങ്കയിലാക്കി ആ കണക്കുകൾ പുറത്ത്..! സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 95 ശതമാനത്തിൽ, കണക്കുകൾ പുറത്തുവിട്ട് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

25 JULY 2022 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ് ​ഗൾഫ് രാജ്യങ്ങൾ.അടുത്തിലെ ഒമാനും 200ലധികം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കിയ സൗദിയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ ഏറെ ആശങ്കയ്ക്ക് വഴിവെയ്ക്കുന്നതാണ്.

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണം 95 ശതമാനം വരെ എത്തിയതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന് കീഴിൽ നടത്തിയ ഫീൽഡ് പരിശോധനകളിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇതിനായി കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം പരിശോധനകൾ സംഘടിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു.

മന്ത്രാലയത്തിന് കീഴിൽ പൗരൻമാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും ഇതോടനുബന്ധിച്ച് നടന്നു വരുന്നുണ്ട്.സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുന്നതിനുള്ള പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയും മന്ത്രാലയം നടപ്പിലാക്കി വരുന്നുണ്ട്. ഇത് വഴി രണ്ട് വർഷത്തിനകം മൂന്നര ലക്ഷത്തോളം സ്വദേശികൾക്ക് കൂടി പുതുതായി തൊഴിൽ കണ്ടെത്താനാവുമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ.

നിലവിൽ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ അനുപാതം 2.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത് മൊത്തം തൊഴിലാളികളുടെ ഇരുപത്തിയഞ്ച് ശതമാനം വരും.വിവിധ മേഖലകളിൽ ഇതിനോടകം നടപടികൾ പ്രഖ്യാപിച്ചെങ്കിലും രാജ്യം സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഗതാഗത, ലോജിസ്റ്റിക് മേഖലയിലാണെന്ന് അറിയിച്ചിരുന്നു. ഈ അടിസ്ഥാന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ വര്‍ഷത്തില്‍ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.

ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും.

ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സെക്യൂരിറ്റി ആന്റ് സേഫ്റ്റി ഉൽപന്നങ്ങളുടെ വിൽപ്പന കേന്ദ്രം, ഇലവേറ്റർ, ലാഡർ ബെൽറ്റ് വിപണന കേന്ദ്രം, ടർഫ് ഉൽപന്നങ്ങൾ, സ്വിമ്മിംഗ് പൂൾ ഉൽപന്നങ്ങൾ, വാട്ടർ പ്യൂരിഫയർ, നാവിഗേഷൻ ഡിവൈസസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ എഴുപത് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് വ്യവസ്ഥ.

 

പ്രവാസികൾ ഉൾപ്പെടെ സജ്ജീവമായ ഇത്തരം തസ്തികകളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്ന വലിയ തൊഴിൽ പ്രതിസന്ധിക്കാണ് വഴിവയ്ക്കുക. 2021ല്‍ ആരംഭിച്ച സ്വദേശിവത്കരണ പദ്ധതിയുടെ ലക്ഷ്യം മൊത്തം 45,000 തൊഴിലവസരങ്ങള്‍ സ്വദേശി യുവതീയുവാക്കള്‍ക്കായി കണ്ടെത്തുക എന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി വിവിധ വകുപ്പുകളുമായി സഹകരിച്ച്‌ കൂടുതല്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (7 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (8 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (37 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (43 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (55 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends