Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ സ്ഥിതി രൂക്ഷം, സൗദിയിൽ രണ്ട് പേര്‍ക്ക് കൂടി കുരങ്ങുപനി, എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവർ, വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കയിൽ പ്രവാസികൾ...!

26 JULY 2022 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിൽ മെയ് 24ലിന് ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ച പിന്നാലെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ്. യു.എ.ഇയിൽ  കുരങ്ങുപനി സ്ഥിരീകരിച്ച പിന്നാലെ സൗദിയിലാണ് അടുത്ത കേസ് സ്ഥരീകരിച്ചത്. ഇപ്പോൾ ഇരു രാജ്യങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സൗദിയിൽ രണ്ട് പേര്‍ക്ക് കൂടി കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരാണ്. തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇവര്‍ക്കുണ്ട്. ഒരാള്‍ക്ക് രോഗം ഭേദമായി വരുന്നു. മറ്റു രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രാജ്യത്ത് ആദ്യം രോഗബാധ കണ്ടെത്തിയത്. റിയാദിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല.

രോഗവ്യാപനം സംബന്ധിച്ച്‌ മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.ഇതുമായി ബന്ധപ്പെട്ടയെല്ലാം നിരീക്ഷിക്കുകയാണ്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളില്‍ കര്‍ശനമായ ആരോഗ്യ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കുരങ്ങു വസൂരിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

സൗദിയിൽ കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്കിയിലാണ് പ്രവാസികൾ. യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിൽ സ്ഥരീകരണം ഉണ്ടായിട്ടില്ല. ഗള്‍ഫ് മേഖലയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് യു.എ.ഇയിൽ ആണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ യു.എ.ഇയിൽ 16 പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട് രോഗത്തെ അമർച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (7 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (8 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (37 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (43 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (55 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends