Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളേ...കൂടെയുള്ളവരെ സഹായിക്കാൻ നിന്ന് വെറുതേ പണി മേടിക്കല്ലേ...,മറ്റുള്ളവരെ സഹായിക്കാൻ ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂടി ഏൽക്കേണ്ടിവരും, മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

26 JULY 2022 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ നിന്ന് വെറുതേ പണി മേടിച്ചു കൂട്ടല്ലേ....യാത്രക്കിടയിൽ കൂടെയുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുക്കുന്ന യാത്രക്കാർക്കാരനായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വം. ഇത്തരത്തതിൽ ബാഗേജ് ഏറ്റെടുക്കുന്ന ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്ന യാത്രക്കാരനായിരിക്കുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

ശ്രദ്ധിച്ചില്ലെങ്കിൽ സഹായിക്കുന്ന യാത്രക്കാർ വലിയ നിയമകുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവർക്ക് അറിയില്ല. ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പാക്കത്തിലാക്കാൻ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നത്. ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാൽ, ബാഗേജിനകത്ത് നിരോധിത വസ്തുവുണ്ടായിരുന്നതിനാൽ യാത്രക്കാരി വിമാനത്താവളത്തിൽ അന്വേഷണത്തിന്റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ബാഗേജിന്റെ യാഥാർത്ഥ ഉടമസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുളളവരെ സഹായിക്കുന്നത് നല്ലതാണ്. പക്ഷെ, ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്തെ വസ്തുക്കളുടെ ഉത്തരവാദിത്തം കൂടി ഏൽക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യം നേരിട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.ആഭ്യന്തര യാത്രക്കാര്‍ക്ക് ലഗേജ് കിട്ടാന്‍ വൈകുന്ന ഓരോ ദിവസവും 20 സ്പെഷല്‍ ഡ്രാവിങ് റൈറ്റ് തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്. പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആര്‍ ആണ്. കാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആറുകള്‍ക്ക് തുല്യമാണെന്നും അറിച്ചിരുന്നു.

വിമാന കമ്പനികൾ സൗദിയിൽ നഷ്ടപരിഹാരം നൽകേണ്ട തുക റിയാലിൽ കണക്കാക്കി നൽകാനും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ നിർദേശം നൽകിയിരുന്നു. ഐ.എം.എഫിന്റെയും മറ്റ്‌ അന്താരാഷ്ട്ര സംഘടനകളുടെയും അക്കൗണ്ടിന്റെ യൂണിറ്റുകളാണ് എസ്.ഡി.ആറിർ. അന്താരാഷ്ട്ര തലത്തിൽ മൂല്യം നിർണയിക്കുന്നത് ഈ രീതിയിലാണ്. വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ അവകാശങ്ങളും സൗദി അറേബ്യ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.

ഉപഭോക്താവിന് വിമാനക്കമ്പനികളുടെ വീഴ്ച കാരണം തുക റീഫണ്ട് ചെയ്യേണ്ടി വന്നാൽ അതിന്റെ 50 ശതമാനം അധിക നഷ്ടപരിഹാര തുകക്ക് സാഹചര്യമനുസരിച്ച് അർഹതയുണ്ട്.യാത്രക്കാർക്ക് ബോർഡിങ് നിരസിച്ചതിന്റെ ഫലമായുണ്ടാകുന്ന മറ്റേതെങ്കിലും നഷ്ടപരിഹാരത്തിനോ റീഫണ്ടുകൾക്കോ അധിക നഷ്ടപരിഹാരം ഒരു ബദലായിരിക്കരുതെന്നും സി‌.പി‌.എ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (7 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (8 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (37 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (43 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (55 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends