Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിൽ ശക്തമായ മഴ തുടരും, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ കാലാവസ്ഥാ വകുപ്പ്, പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാന്‍ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, വരുംദിനങ്ങളില്‍ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം...

27 JULY 2022 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ദുബായിൽ വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയതിന്റെ ആശ്വാസത്തിലാണ് പ്രവാസികൾ. എന്നാൽ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയുടെ സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിഭാഗം മേഖലകളിലും ആകാശം മേഘാവൃതമായി തുടരുകയാണ്. വ്യാഴാഴ്ച വരെ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഷാര്‍ജയിലെ ചിലയിടങ്ങളിലും നേരിയ മഴ പെയ്യുന്നുണ്ട്. കൂടാതെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാന്‍ ഇടയുണ്ടെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.അതുപോലെ വരുംദിനങ്ങളില്‍ സൗദിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചില പ്രദേശങ്ങളില്‍ താപനില വര്‍ധിക്കുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോള്‍ മറ്റ്‌ ചില സ്ഥലങ്ങളില്‍ മൂടല്‍ മഞ്ഞും മഴയുമുണ്ടാകും. മദീന, ഖസീം റിയാദ്, ദമ്മാം എന്നീ പ്രദേശങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോള്‍ ത്വാഇഫ്, അസീര്‍ മേഖലകളില്‍ മഞ്ഞിനും മഴയ്ക്കുമാണ് സാധ്യത.

മഴയുള്ള പ്രദേശത്തെ ജനങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ ചെരുവിലെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഒഴുക്കില്‍ താഴ്‌വരകളിലെ തോടുകള്‍ മുറിച്ചുകടക്കരുതെന്നും ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപ്രകാരം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെടും

കുത്തൊഴുക്കില്‍ താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് വൃത്തങ്ങള്‍ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുകയും തോടുകളുടെ ഒഴുക്കിനിടെ താഴ്‌വരകളും പാറക്കെട്ടുകളും അശ്രദ്ധമായി മുറിച്ചുകടക്കുകയും ചെയ്യുന്നവര്‍ക്ക് 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മക്ക മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് പുറമെ നജ്‌റാന്‍, ജീസാന്‍, അസീര്‍, അല്‍ബാഹ എന്നീ പ്രദേശങ്ങളില്‍ കാറ്റിനും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രതിദിന അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കും. റിയാദിന്റെയും കിഴക്കന്‍ പ്രവിശ്യയുടെയും തെക്കന്‍ ഭാഗങ്ങളില്‍ ഇടിമിന്നലും പൊടിക്കാറ്റിനോടൊപ്പമുള്ള മഴയ്ക്കുമാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥ അത്യന്തം ചൂടായിരിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വേണ്ട മുന്നൊരുക്കങ്ങളുമായി അധികൃതര്‍ രംഗത്തുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഉപ കമ്മിറ്റികളുടെ പ്രവര്‍ത്തനം വിവിധ ഗവര്‍ണറേറ്റുകളില്‍ സജീവമാക്കി. മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, ദാഹിറ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, മുസന്ദം ഗവര്‍ണറേറ്റുകളിലാണ് വീണ്ടും ഉപ കമ്മിറ്റികള്‍ സജീവമാക്കിയത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരീക്ഷിച്ചിവരുകയാണെന്നും മുന്നൊരുക്കം നടത്തിയതായും നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (6 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (7 minutes ago)

നീറ്റ് പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി  (36 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (42 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (54 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (1 hour ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (2 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (3 hours ago)

Malayali Vartha Recommends