വിസ നടപടികൾ ഇത്രയും എളുപ്പമോ...! സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും ഈ വിസയ്ക്ക് അപേക്ഷിക്കാം, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കിയ പിന്നാലെ നിരക്കുകൾ പുറത്ത്...!

അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ അടുത്തിടെ യുഎഇ കൂടുതൽ ലളിതമാക്കിയിരുന്നു. ഈ വിസ പ്രകാരം 5 വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങൾ 180ൽ കൂടാൻ പാടില്ലെന്നു മാത്രം. 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ 650 ദിർഹമാണ് നിരക്ക് പ്രഖ്യാപിക്കുന്നത്.
500 ദിർഹം വിസ നിരക്കും 50 ദിർഹം ഓൺലൈൻ സേവന നിരക്കും 100 ദിർഹം അപേക്ഷ ഫീസും നൽകണം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതർവ്യക്തമാക്കി. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നൽകാം.
മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം.യുഎഇയിലെ താമസ വിലാസം ( ഹോട്ടൽ ആണെങ്കിൽ ഹോട്ടൽ വിലാസം) അപേക്ഷയിൽ കാണിക്കണം.)പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. അപേക്ഷ അപൂർണമെങ്കിൽ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീസ അപേക്ഷ അസാധുവാകും.
3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം.നിശ്ചിത തീയതിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത അപേക്ഷകൾക്ക് കാലതാമസം വരുത്തിയാൽ അധിക തുക അടയ്ക്കേണ്ടി വരും. ഇവയാണ് വിസയ്ക്കുള്ള നിബന്ധനകൾ വീസ ലഭിച്ചാൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. ഒരു വർഷത്തിനിടയ്ക്ക് ഇതിൽ കൂടുതൽ ദിവസം കഴിയണമെന്നുള്ളവർക്ക് പുതുക്കാനും അവസരമുണ്ട്. ഈ വീസയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 180 ദിവസമാണ്.
എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതി ഉള്ളവരെ ഈ പൊതു വിനോദ വീസ നിയമത്തിൽ നിന്ന് ഒഴിവാക്കും. ഏതു സാഹചര്യത്തിലാണെങ്കിലും ഒരു വർഷം പൂർത്തിയായാൽ വീസ ലഭിച്ചവർ രാജ്യം വിടണമെന്നാണു ചട്ടം.അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലൂടെ മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു.
കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് മള്‍ട്ടി എന്‍ട്രി സന്ദര്‍ശക വിസക്ക് അനുമതി നല്‍കാന്‍ യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആഗോള നിക്ഷേപ കേന്ദ്രമായി യുഎഇയുടെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങള്‍ക്ക് യു എ ഇയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ വിസ അനുവദിക്കുന്നു. മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമായി ജീവനക്കാരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ബിസിനസുകള്‍ക്കും വിസ പ്രോഗ്രാം നിര്‍ണായകമാണെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha