Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

വീണ്ടും ഒരു കുരുന്നു ജീവൻ കൂടി പൊലിഞ്ഞു, വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്തിയില്ല, സൗദി അറേബ്യയിൽ സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരിച്ചു, വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചു...!

10 OCTOBER 2022 12:47 PM IST
മലയാളി വാര്‍ത്ത

ഖത്തറിന് പിന്നാലെ സൗദി അറേബ്യയിലും സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ കുട്ടി ശ്വാസംമുട്ടി മരണപ്പെട്ടിരിക്കുകയാണ്. ഖത്തീഫ് അല്‍ശുവൈക ഡിസ്ട്രിക്ടിലെ കിന്റര്‍ഗാര്‍ട്ടനില്‍ പഠിക്കുന്ന അഞ്ചു വയസ്സുകാരന്‍ ഹസന്‍ ഹാശിം അലവി അല്‍ശുഅ്‌ല ആണ് മരിച്ചത്. എട്ടു മക്കളുള്ള ഹാശിമിന്റെ ഇളയ മകനാണ് ഹസന്‍.വിദ്യാര്‍ത്ഥി വാനില്‍ നിന്ന് ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പുവരുത്താതിരുന്നതാണ് കുട്ടിയുടെ മരണത്തിന് കാരമാണയത്.

വിശദമായ അന്വേഷണത്തിനായി പ്രത്യേക കമ്മറ്റി രൂപീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് പറഞ്ഞു.സംഭവത്തെ കുറിച്ച് കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെയാണ്.....വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് വാനുമായി എത്താറുള്ള ഡ്രൈവര്‍ അവരില്ലാതെയാണ് കുട്ടി മരിക്കാനിടയായ ആ ദിവസം രാവിലെ 6.30ന് എത്തിയത്. അന്വേഷിച്ചപ്പോള്‍ സൂപ്പര്‍വൈസര്‍ക്ക് അസുഖമാണെന്ന് ഡ്രൈവര്‍ പറഞ്ഞതായും കുട്ടിയുടെ പിതാവ് ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു..

ഉച്ചയ്ക്ക് 11.15ഓടെ ഡ്രൈവര്‍ ഫോണില്‍ വിളിച്ച് മകന്‍ അനക്കമില്ലാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ കുട്ടിയെ സ്‌കൂളിന് സമീപമുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. പിന്നീട് കുട്ടിയെ ബന്ധുക്കളിലൊരാള്‍ കൂടുതല്‍ സൗകര്യമുള്ള പോളിക്ലിനിക്കിലേക്ക് മാറ്റിയതായി കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബസില്‍ വെച്ച് തന്നെ കുട്ടി മരണപ്പെട്ടതായി പരിശോധനകളില്‍ വ്യക്തമാകുകയായിരുന്നു.

അതുപോലെ ഖത്തറിൽ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചത്. സ്കൂൾ പൂട്ടാൻ തന്നെ അധികൃതർ ഉത്തവിടുകയായിരുന്നു. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനി മിന്‍സ ആണ് മരണപ്പെട്ടത്. രാവിലെ മിന്‍സ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി സ്‌കൂളിലെത്തിയ ബസ് ജീവനക്കാര്‍ ബസിനുള്ളില്‍ മിന്‍സ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാര്‍ക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു.

ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസില്‍ കയറിയപ്പോഴാണ് മിന്‍സയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത ചൂടില്‍ അടച്ചിട്ട ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മിന്‍സയുടെ നാലാം പിറന്നാൾ ​ദിനത്തിലായിരുന്നു മരണം സംംഭവിച്ചത്. വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്ന മിന്‍സയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും മാത്രമല്ല ഖത്തറിലെ പൊതുസമൂഹത്തെ മുഴുവനായും കണ്ണീരിലാഴ്ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സമാന രീതിയിൽ ഇപ്പോൾ സൗദിയിൽ അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ട വാർത്ത പുറത്തുവരുന്നത്. 2010 ല്‍ സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളില്‍ വിദ്യാർഥികളെ രാവിലെ സ്‌കൂളിലേയ്ക്ക് ഇറക്കിയ ശേഷവും ഉച്ചയ്ക്ക് തിരികെ വീട്ടിലേയ്ക്ക് എത്തിച്ച ശേഷവും ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷമേ വാഹനം ലോക്ക് ചെയ്യാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരുടെ കര്‍ശന മേല്‍നോട്ടം വേണമെന്നാണ് നിര്‍ദ്ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (17 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (25 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (30 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (58 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends