Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാം വെട്ടിക്കുറയ്ക്കും...! പ്രവാസികൾക്ക് വമ്പൻ ആശ്വാസവുമായി സൗദി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍, 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം...!

11 OCTOBER 2022 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കടുത്ത നിബന്ധകൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദിയിലും പ്രവാസികൾ കുടുബങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് വലിയൊരു തിരിച്ചടിയായിയായിരുന്നു അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്. ഇപ്പോൾ വില വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ നടത്തിവരികയാണ് സൗദി വാണിജ്യ മന്ത്രാലയം.

മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘങ്ങള്‍ 18000 പരിശോധനകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയത്. മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. സാധനങ്ങള്‍ക്ക് അനുവദിച്ച വിലയില്‍ കൂടുതല്‍ തുക ഈടാക്കുന്നവരെയും സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 278 ഉല്‍പ്പന്നങ്ങളുടെ വിലകളാണ് പരിശോധനാ സംഘം പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വില വര്‍ധനവ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം അവശ്യ വസ്തുക്കളുടെ കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പരിശോധനകള്‍.

ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നു ഉണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം താമസിയാതെ 1900 എന്ന ഏകീകൃത നമ്പറിലേക്ക് വിളിച്ച് അറിയക്കണമെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. അല്ലെങ്കില്‍ ബലാഗ് തിജാരീ ഒപ്ലിക്കേഷന്‍ വഴി ഇക്കാര്യം അറിയിക്കാന്‍ അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് താമസിക്കുന്ന സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയിലായിരുന്നു സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലവർധനവുണ്ടായത്. ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളേയും ബാധിക്കുമെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. തദ്ദേശീയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജീവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പ്രധാനമായും കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ് വില വർധനവുണ്ടായത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒരു പോലെ വില വർധിച്ചിട്ടുണ്ട്. ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. ഇതിനു പുറമേ വീട്ട് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ, ക്ലോറെക്സ് ഉൽപന്നങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തി. പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനം തോതിലും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായി.എന്നാൽ സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിലകുറവ് വന്നതായും റിപ്പോർട്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (59 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends