Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പെൺകുട്ടികളെ കുടുക്കാൻ വിസ ഏജൻസികളുടെ മറവിൽ സെക്സ് റാക്കറ്റ്...റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്

12 OCTOBER 2022 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ നിരവധി കേസുകൾ നമുക്ക് മുന്നിലുണ്ട് . എന്നാലും ഒരു ജോലിയ്ക്കായി കാത്തിരിക്കുന്നവർ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകളിൽ ചെന്നുപെടാറുണ്ട്. പക്ഷെ ഇപ്പോൾ കേരള പൊലീസ് തരുന്ന മുന്നറിയിപ്പ് ഇത്തരം തട്ടിപ്പിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ട് എന്നാണ്

വിസ ഏജൻസികളുടെ വാക്കാലുള്ള ഉറപ്പിന്റെ മാത്രം ബലത്തിൽ മതിയായ രേഖകൾ പരിശോധിക്കാതെ ഗൾഫിലേക്ക് പോകാൻ തയ്യാറെടുക്കരുതെന്നാണ് .

അനധികൃത ഏജൻസികളുടെയും കടലാസ് കമ്പനികളുടെയും വാഗ്ദാനത്തിൽ മയങ്ങി ചാടിപ്പുറപ്പെട്ടാൽ പണം മാത്രമല്ല, വിലപ്പെട്ട രേഖകളും നഷ്ടമാകും. ഇത്തരം ചതികളിൽ പെട്ട പെൺകുട്ടികൾ പലപ്പോഴും സെക്സ് റാക്കറ്റുകളുടെ കുരുക്കിലകപ്പെടുകയാണ് ചെയ്യുന്നത് .


കേരള പൊലീസിന്റെ എൻ.ആർ.ഐ സെല്ലിൽ മനുഷ്യക്കടത്തടക്കം 278 കേസുകളാണ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത്. നടപടികളും ബോധവത്കരണവും ഊർജിതമാക്കിയിട്ടും ഇരകൾ വർദ്ധിക്കുകയാണ്. പലപ്പോഴും വിസയും ഓഫർ ലെറ്ററും നൽകുന്നത് വ്യാജ കമ്പനികളുടെ പേരിലാണ് . . തൊഴിൽ കരാറും ഓഫർ ലെറ്ററും ഒത്തുനോക്കണം. ഗൾഫിലെ സുഹൃത്തുക്കളുടെയോ ഇന്ത്യൻ എംബസിയുടെയോ സഹായം തേടാം. അവിശ്വസനീയമായ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നവരെയും രജിസ്‌ട്രേഷനും വിസയ്ക്കും പണം ചോദിക്കുന്നവരെയും സൂക്ഷിക്കണം.

പ്രമുഖ കമ്പനികളുടെ പേരിലെ ഓഫർ ലെറ്ററുകൾ നൽകിയാണ് പണം തട്ടുക. ഓഫർ ലെറ്റർ കിട്ടി വിദേശത്തു മികച്ച ശമ്പളമുള്ള ജോലി പ്രതീക്ഷിച്ച പലർക്കും ലഭിച്ചത് ടൂറിസ്റ്റ് സന്ദർശക വിസകളാണ്. സന്ദർശക വിസയിൽ ജോലി ചെയ്യുന്നതും തൊഴിൽ അന്വേഷിക്കുന്നതും നിയമവിരുദ്ധമാണ്.

ഗൾഫിൽ പൊതുവേ വിസാ ചെലവ് തൊഴിലുടമയാണ് വഹിക്കുക. സ്വന്തം സ്ഥാപനത്തിന്റെ തൊഴിൽ വിസ എടുക്കാൻ മറ്റു വ്യക്തികളെയോ സ്ഥാപനങ്ങളെയോ അവർ ചുമതലപ്പെടുത്താറില്ല.

തൊഴിൽ തേടി വിദേശത്തു പോകുന്നവർ ചതിയിൽപെടാതിരിക്കാൻ 'ശുഭയാത്ര' പദ്ധതിക്ക് കേരള പൊലീസ് എൻ.ആർ.ഐ സെൽ തുടക്കം കുറിച്ചതായി ചുമതലയുള്ള എസ്.പി കെ.ലാൽജി പറഞ്ഞു. വിദേശ മലയാളികളുടെ തൊഴിൽ പ്രശ്നങ്ങളിൽ മാർഗനിർദേശങ്ങൾ നൽകും.

* വ്യാജരേഖകൾ ഉപയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വഞ്ചിച്ചോ ഒരാളെ മറ്റൊരു രാജ്യത്തേക്കു കടത്തുന്നത് മനുഷ്യക്കടത്തായി കണക്കാക്കും. പണം നൽകിയോ നൽകാമെന്നു വിശ്വസിപ്പിച്ചോ ഇരയുടെ സമ്മതം വാങ്ങിയാലും കുറ്റകാര്യമാണ് .

* ഇരകളെ ലൈംഗികമായി ചൂഷണം ചെയ്യുക, ദാസ്യവേലയും കുറ്റകൃത്യങ്ങളും ചെയ്യിക്കുക, ഭിക്ഷാടനം നടത്തിക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ജോലി ചെയ്യിക്കുക തുടങ്ങിയവ എല്ലാം മനുഷ്യക്കടത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്

* 30 വയസിൽ താഴെയുള്ള വനിതകളെ വീട്ടു ജോലിക്ക് റിക്രൂട്ട് ചെയ്യരുതെന്നാണ് ഇന്ത്യൻ എമിഗ്രേഷൻ ചട്ടം.

തൊഴിൽ റിക്രൂട്മെന്റിന്റെ മറവിൽ ഇന്ത്യൻ യുവതികളെ വിദേശത്തു കൊണ്ടു പോയി വിൽപന നടത്തിയെന്ന കേസിൽ എറണാകുളം രവിപുരത്തെ സ്വകാര്യ സ്ഥാപനത്തിനെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തത് കഴിഞ്ഞ ജൂലൈയിൽ ആണ്

എറണാകുളം ഷേണായിസ് ജംക്ഷനിൽ താമസിക്കുന്ന അജുമോനാണ് കേരളത്തിൽ നിന്നു യുവതികളെ റിക്രൂട്ട് ചെയ്യുന്നത് എന്നായിരുന്നു യുവതിയുടെ പരാതി

കുഞ്ഞുങ്ങളെ പരിചരിക്കുന്ന ജോലിക്കു മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു പരാതിക്കാരിയായ യുവതിയെ സംഘം കുവൈത്തിൽ എത്തിച്ചത്. അവിടെയെത്തിയ ശേഷം 9.50 ലക്ഷം രൂപയ്ക്ക് വിദേശി കുടുംബത്തിനു വിറ്റതായാണ് പരാതി. ശമ്പളം നൽകാതെ രാവിലെ മുതൽ അർധരാത്രി വരെ ജോലി ചെയ്യിക്കാൻ തുടങ്ങിയപ്പോഴാണു കാര്യങ്ങൾ മനസ്സിലാക്കിയതെന്നു പരാതിക്കാരി പറയുന്നു. വിവരം നാട്ടിലുള്ള ഭർത്താവിനെ അറിയിച്ചു.

പ്രശ്നം പറഞ്ഞപ്പോൾ യുവതിയെ നാട്ടിലെത്തിക്കാൻ 3.50 ലക്ഷം രൂപ നൽകണമെന്ന് അജുമോനും മജീദും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ യുവതികളെ സിറിയയിലെ ഐഎസ് ക്യാംപിൽ വിൽക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

 

 

ഇത്തരത്തിൽ ചതിയിൽ പെട്ട 3 യുവതികളെ കുവൈത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മോചിപ്പിച്ചു നാട്ടിലെത്തിച്ചപ്പോഴാണു റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിനു ലഭിച്ചത്.

റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി കുറുവാൻ പറമ്പിൽ നൗഷാദലി ഖാൻ പാണ്ടിക്കാട് ടൗണിൽ 'ഹൈൻ' ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത് ജോലി നൽകാമെന്നും വിസ നൽകാമെന്നും പറഞ്ഞ് അഞ്ച് പേരിൽ നിന്നായി 5.5 ലക്ഷം രൂപ തട്ടിയെടുത്തന്ന കേസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

വിദേശത്ത് ജോലിയെന്ന് കേട്ടാലുടൻ പോയി പണം കൊടുത്തു ഇത്തരം വ്യാജ ഏജൻസികളുടെ കയ്യിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (59 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends