Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കനത്ത മഴയും പൊടിക്കാറ്റും, സൗദിയില്‍ കാലാവസ്ഥ മാറ്റം രൂക്ഷം, ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നൽകി സിവില്‍ ഡിഫന്‍സ്

27 OCTOBER 2022 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സമൃദ്ധമായ മഴ ലഭിക്കുന്നതിനായി ഖത്തറിൽ കൂട്ടപ്രാർത്ഥന നടക്കുകയാണ്. ഇതിനിടെ സൗദിയിൽ കാലാവസ്ഥ മാറ്റം രൂക്ഷമാകുകയാണ്. കാലാവസ്ഥ മാറ്റമറിയിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ പേമാരിയുടെ വരവ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗള്‍ഫിലാകെ കാലാവസ്ഥ മാറ്റത്തിന്റെ വരവറിയിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാജ്യത്തെ വടക്കന്‍ മേഖലയില്‍ പകല്‍സമയത്ത് മിതമായ കാലാവസ്ഥക്ക് സാക്ഷ്യംവഹിക്കുമെന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ പുലര്‍ച്ച തണുത്ത കാറ്റ് വീശുമെന്നും മധ്യഭാഗത്തിന്റെ പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍-ഹുസൈനി നേരത്തേ സൂചന നല്‍കിയിരുന്നു. ബുധനാഴ്ച്ച മാത്രമല്ല ചൊവ്വാഴ്ച രാത്രിയും പലഭാഗത്തും മഴ പെയ്തു. മക്കയിലെ ത്വാഇഫ് ഗവര്‍ണറേറ്റ് പരിധിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.വരുംദിവസങ്ങളിലും മഴയുണ്ടാവുമെന്നാണ് പ്രവചനം.

തുറൈഫിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള അല്‍-താരിഫാവിയില്‍ വലിയ തോതില്‍ മഴ പെയ്തു. അല്‍-ജൗഫ് മേഖലയിലെ അല്‍-ദാറയില്‍ രാവിലെതന്നെ മഴ തുടങ്ങിയിരുന്നു. അസ്ഥിരമായ അന്തരീക്ഷത്തിനും സജീവമായ പൊടിക്കാറ്റിനും ഇടയില്‍ അല്‍-ജൗഫ് പ്രവിശ്യയില്‍ കനത്ത മഴ പെയ്തു. അല്‍-അദാരിയിലെ പ്രദേശങ്ങളില്‍ പുലര്‍ച്ച വലിയ അളവില്‍ മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. മക്ക, മദീന പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ നേരിയ തോതിലും ചിലയിടങ്ങളില്‍ ഭേദപ്പെട്ടും മഴപെയ്തു.

തബൂക്ക്, അല്‍-ജൗഫ് മേഖലകളിലെ തിരശ്ചീന ദൃശ്യം പരിമിതപ്പെടുത്തുന്ന കാറ്റിനൊപ്പം ഇടിമിന്നല്‍കൂടി പ്രകടമായതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ അതിര്‍ത്തികളും ഹാഇല്‍, മദീന, മക്ക, അല്‍-ബഹ, അസീര്‍, ജീസാന്‍ പ്രദേശങ്ങളുടെ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം തുടര്‍ച്ചയായ മഴ പെയ്തു. മഴയുള്ള കാലാവസ്ഥയുടെ തുടര്‍ച്ച വരുംദിനങ്ങളിലും പ്രതീക്ഷിക്കുന്നുണ്ട്. ദൃശ്യത പരിമിതപ്പെടുത്തുന്ന രീതിയില്‍ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റും സജീവമായിട്ടുണ്ട്.

അതേസമയം ഈ വാരാന്ത്യത്തില്‍ ഖത്തറില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിനിടയിലാണ് സമൃദ്ധമായ മഴ ലഭിക്കുന്നതിനായി രാജ്യത്ത് കൂട്ടപ്രാർത്ഥന നടത്തുന്നത്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വത്തിലാണ് ഇസ്തിസ്ഖ പ്രാര്‍ഥന എന്ന് അറിയപ്പെടുന്ന മഴ പ്രാര്‍ത്ഥന നടക്കുന്നത്.

അടുത്ത ദിവസങ്ങളിലായി ഖത്തറിലെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസും ആണ്. ഇഴിഞ്ഞ ജൂലൈയില്‍ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഖത്തറില്‍ ലഭിച്ചത്. ജൂലൈ മാസത്തില്‍ ഖത്തറില്‍ ആദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്. മാറിയ കാലാവസ്ഥയുടെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം താപനിലയില്‍ കുറവുണ്ടാകും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends