ഇനിയും നിയമം പാലിക്കാതെ നിരവധി പേർ, ഒമാനില്‍ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളില്‍ നിന്ന് നിരത്തിപ്പിടിച്ച് പിഴ ചുമത്തി, വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരും...!

രാജ്യത്തെ നിയമ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഒമാൻ. റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കുകയാണ്. കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം.
ഇത്തരക്കാർ വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരും. പത്ത് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇനിയും റെസിഡന്റ് കാര്‍ഡ് എടുക്കാത്ത നിരവധിപ്പേരുണ്ട്.
വിസാ കാലാവധി കഴിയുന്ന മുറയ്ക്ക് വിസ പുതുക്കുമ്പോള്‍ റെസിഡന്റ് കാര്‍ഡും എടുക്കാമെന്ന് കണക്കുകൂട്ടിയവര്‍ക്കാണ് പിഴ ലഭിച്ചത്. പലർക്കും ഇത്തരത്തിൽ ആറ് മാസത്തേക്കും അതിലധികവുമുള്ള കാലയളവിലേക്ക് പിഴ അടയ്‌ക്കേണ്ടി വന്നു. കുട്ടികൾ ഒമാനിൽ ഉണ്ടെങ്കിൽ മാത്രമേ റെസിഡന്റ് കാർഡ് എടുക്കാൻ കഴിയൂ.
രണ്ട് വർഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാർഡിന് ഫീസ്. ഒമാനില്‍ കുടുംബ വിസയുള്ള പല പ്രവാസികളുടെയും കുടുംബാംഗങ്ങള്‍ ദീര്‍ഘകാലമായി നാട്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ വിസാ കാലാവധി കഴിയുന്ന സമയത്ത് പുതുക്കാനായി എത്തുമ്പോഴാണ് നേരത്തെ റെസിഡന്റ് കാര്‍ഡ് എടുക്കാത്തതിനുള്ള പിഴ കൂടി അടയ്ക്കേണ്ടി വരുന്നത്.
നേരത്തെ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു റെസിഡന്റ് കാര്‍ഡ് എടുക്കേണ്ടിയിരുന്നത്. ആ സമയത്ത് വിസ പുതുക്കുമ്പോള്‍ കുട്ടികളുടെ പതിനാറാമത്തെ വയസില്‍ റെസിഡന്റ് കാര്‍ഡ് എടുക്കുമ്പോഴും പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ 10 വയസായ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും കാലതാമസം വരുന്ന ഓരോ മാസത്തിനും അനുസരിച്ച് പിഴ ഈടാക്കുകയുമാണ്.
അതുപോലെ ജിസിസി വീസയുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്ര ലളിതമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഏത് രാജ്യത്ത് നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























