Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാം കൂട്ടത്തോടെ റദ്ദാക്കി, പ്രവാസികളെ കൈവിട്ട് കുവൈത്തിന്റെ അസാധാരണ നീക്കം, ഗതാഗത വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം പേരുടെ ഡ്രൈവിങ് ലൈസന്‍സുകൾ റദ്ദാക്കി...

01 NOVEMBER 2022 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. രാജ്യം നിബന്ധനകള്‍ കര്‍ശനമാക്കുന്നതോടെ ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകളാണ് റദ്ദാകുക. ഗതാഗത വകുപ്പിന്‍റെ പരിശോധനയില്‍ വീഴ്‍ച്ച കണ്ടെത്തിയ പതിനായിരത്തിലധികം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു.

ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്.

താഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കുന്നത്.വ്യക്തികൾ ലൈസൻസ് ട്രാഫിക് അധികൃതര്‍ക്ക് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി, സഹേൽ എന്നി ആപ്ലിക്കേഷൻ വഴി ലൈസന്‍സുകള്‍ പിന്‍വലിക്കും .

ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം അവസാനത്തോടെ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധന പൂര്‍ത്തിയാകുമെന്നാണ് ട്രാഫിക് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളം വാങ്ങുകയും ചെയ്യുന്ന ബിരുദധാരിയായ അപേക്ഷകര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്.

കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് അനുവദക്കുന്നതിന് പകരമായി കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം ട്രാഫിക് ഉദ്യോഗസ്ഥനെ ജയിലിലടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിൽ ഉള്‍പ്പെട്ട പ്രവാസികളായ മറ്റ് ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്.അതുപോലെ നിലവിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ നിബന്ധനകളേറെയാണ്. ഇത്തരത്തിൽ ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങിയശേഷം പുതിയ വിസയില്‍ വീണ്ടും സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് പഴയ ഡ്രൈവിങ് ലൈസന്‍സിന് പകരം പുതിയത് നേടാനാകുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.

ട്രാഫിക് ഓഫിസിലെത്തി പഴയ ലൈസന്‍സ് പുതിയ ഇഖാമ നമ്പറില്‍ തരണമെന്ന് അപേക്ഷ നല്‍കിയാല്‍ മതിയാകും. ഡ്രൈവിങ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആവശ്യമായ ഫീസ് അടക്കുകയും വൈദ്യപരിശോധന റിപ്പോര്‍ട്ട് സഹിതം അപേക്ഷ സമര്‍പ്പിക്കുകയും വേണം. വിസിറ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് വരുന്നവര്‍ക്ക് സാധുതയുള്ള ഇന്‍റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ ഒരു വര്‍ഷത്തേക്കോ ലൈസന്‍സ് കാലാവധി തീരുന്ന സമയംവരേക്കോ രാജ്യത്ത് വാഹനമോടിക്കാം.

സ്വകാര്യ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. മയക്കുമരുന്ന് ഉപയോഗത്തിനോ അവ കൈവശംവെക്കലിനോ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. വാഹനമോടിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്ന രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാനാവില്ലെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (18 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (9 hours ago)

Malayali Vartha Recommends