പ്രവാസികൾ ഇനി അതിന് പണം നൽകേണ്ടതില്ല, കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈത്ത്, ഇ-പേയ്മെന്റ് സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് വിലക്കി കുവൈത്ത് സെൻട്രൽ ബാങ്ക്, വിവിധ ബാങ്കുകൾക്കും സേവനദാതാക്കൾക്കും സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചു...

പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന നടപടികൾക്ക് പിന്നാലെ അൽപ്പം ആശ്വാസം നൽകുന്ന ഇളവുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. അടുത്തിടെ ഏർപ്പെത്തിയ ചില കടുത്ത നിബന്ധനകൾ പ്രവാസികൾക്ക് വളരെയധികം ബുദ്ധിമൂട്ടാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ ആണ് ഇത്തിരി ആശ്വസിക്കാൻ വകയുള്ള തീരുമാനവുമായി അധികൃതർ ഇപ്പോൾ എത്തിയിരിക്കുന്നത്. അതായത് ഇനി രാജ്യത്ത് ഇ-പേയ്മെന്റ് സേവനങ്ങൾ ഫീസ് ഒന്നും കൂടാതെ നടത്താൻ സാധിക്കുന്നതാണ്.
ഇ-പേയ്മെന്റ് സേവനങ്ങൾക്ക് ഫീസ് ഈടാക്കരുതെന്നാണ് പുതിയ നിർദ്ദേശം. കുവൈത്ത് സെൻട്രൽ ബാങ്ക് ആണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.രാജ്യത്തെ വിവിധ ബാങ്കുകൾക്കും സേവനദാതാക്കൾക്കും ഇത് സംബന്ധമായി സെൻട്രൽ ബാങ്ക് സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നേരത്തെ ചില സേവനദാതാക്കൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾക്കായി ഉപഭോക്താക്കളിൽനിന്ന് നിശ്ചിത ചാർജ് ഈടാക്കിയിരുന്നു.
എന്നാൽ ഇത്തരത്തിൽ ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ഫീസോ കമ്മീഷനോ ഈടാക്കുന്നതാണ് സെൻട്രൽ ബാങ്ക് ഇപ്പോൾ വിലക്കിയത്. കുവൈത്ത് വിഷൻ 2035 ന്റെ ഭാഗമായി സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി നിരവധി പദ്ധതികളാണ് ധനകാര്യ മന്ത്രലായം നടത്തിവരുന്നത്. അതിനിടെ സർക്കാർ ഇലക്ട്രോണിക് പേയ്മെന്റ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതിനായി ആഗോള ധനകാര്യ സ്ഥാപനങ്ങളെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.
അതുപോലെ വിവിധ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിലും സുഗമമായും നടത്തുന്നതിനായി കുവൈത്ത് സെൻട്രൽ ബാങ്ക് ഓൺലൈൻ സംവിധാനമൊരുക്കിയിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കിയത്. രാജ്യത്തെ ധനകാര്യ മേഖലയിലെ പരാതികള്‍ കേന്ദ്രീകൃതമാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.
ഇതോടെ ഉപഭോക്താക്കൾക്ക് പരാതികളും അപ്പീലുകളും സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് നേരിട്ട് സമർപ്പിക്കുന്നതിനുപകരം ഓണ്‍ലൈന്‍ വഴി എളുപ്പത്തിൽ എവിടെ നിന്നും സമര്‍പ്പിക്കാവുന്നതാണ്. പരാതിയോടൊപ്പം രേഖകളുടെ പകര്‍പ്പുകളും സമർപ്പിക്കണമെന്നാണ് സെൻട്രൽ ബാങ്ക് അധികൃതരുടെ നിർദ്ദേശം. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങള്‍ സംബന്ധിച്ച് ബാങ്ക് വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാവുന്നതാണ്.
അതുപോലെ കുവൈത്തിൽ പ്രവാസികൾക്ക് ഇനി ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നത് കൂടുതല്‍ എളുപ്പമാക്കി വായ്പകളില്‍ മാറ്റം വരുത്തിയിരുന്നു.കോവിഡ് കാലത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം പ്രവാസികൾക്ക് വായ്പയെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നയം ബാങ്കുകള്‍ അവസാനിപ്പിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം കോവിഡ് 19 വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ മികച്ച സ്ഥിതിയിലേക്ക് രാജ്യത്തെ വായ്പാ നയം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികള്‍ക്ക് ബാങ്ക് വായ്പകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലവിലെ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന രീതിയിലാണ് വായ്പാ നയം പരിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ബാങ്കിംഗ് മേഖലയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതിയ വായ്പാ നയ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കൂടി വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള പ്രധാന ഇളവുകളാണ് ബാങ്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്..
https://www.facebook.com/Malayalivartha