Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മുറിയിൽ ഒളിഞ്ഞിരുന്ന അപകടം...! ഒരുമിച്ച് പഠിച്ച് ജോലിചെയ്ത ഉറ്റ സുഹൃത്തുക്കൾ ഒടുവിൽ മരണത്തിലും ഒന്നിച്ചു, സൗദിയിൽ 6 പ്രവാസികൾ വെന്തുമരിച്ചതിന് പിന്നിൽ....!!

06 MAY 2023 05:05 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം. റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ രണ്ടു മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇവരെ എല്ലാവരെയും തിരിച്ചറിഞ്ഞു. മലയാളികൾക്ക് പുറമേ രണ്ട് തമിഴ്നാട് സ്വദേശികൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തൊഴിലാളികളാണ് മരിച്ച ബാക്കിയുള്ളവർ.

മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33), മധുര സ്വദേശി സീതാറാം രാജഗോപാല്‍, ചെന്നൈ സ്വദേശി കാര്‍ത്തിക്, ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍, മുംബൈ സ്വദേശി അസ്ഹര്‍ അലി എന്നിവരാണ് മരിച്ചത്. എല്ലാവരും പെട്രോൾ പമ്പിൽ പുതുതായി ജോലിക്ക് എത്തിയതായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇവരിൽ ചിലർക്ക് ഇഖാമ ലഭിച്ചത്. ജോലിക്കാർക്ക് വേണ്ടി താത്കാലികമായി നിര്‍മിച്ച മുറിയിലെ എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. ഇതിൽ മലയാളിയായ അബ്ദുൽ ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ എത്തിയത്. ഹക്കീമും ഇർഫാൻ ഹബീബും സഹപ്രവർത്തകർ മാത്രമല്ല ഇവർ ഉറ്റ കൂട്ടുകാരുമായിരുന്നു. ഒരുമിച്ച് പഠിച്ച് ജോലിചെയ്ത സുഹൃത്തുക്കൾ ഒടുവിൽ ഒന്നിച്ചു തന്നെ മരണത്തിനും കീഴടങ്ങി.

ഇരുവരും കോട്ടക്കൽ എൻജിനീയറിങ് കോളജിൽ നിന്നു ഒരേസമയം ബിടെക് പഠനം പൂർത്തിയാക്കിയവരാണ്. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഇരുവരും ഈ ലോകത്ത് നിന്നു വിടപറഞ്ഞത്. നാട്ടിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോഴാണ് ഗൾഫിലേയ്ക്ക് വരാൻ ഇരുവർക്കും അവസരം ലഭിച്ചത്. ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പമ്പിലെ സാങ്കേതിക ജോലികൾക്കായി ഇരുവരും ടെക്‌നീഷ്യൻ തസ്തികയിൽ എത്തിയവരാണ്. എന്നാൽ, സ്വപ്നങ്ങൾ തകിടം മരിച്ച് മരണം അവരെ തട്ടിയെടുത്തതായി സഹപ്രവർത്തകർ പറഞ്ഞു. ഇരുവരുടെയും മരണം നാടുക്കത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. മരിച്ച 6 ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

അതേസമയം കഴിഞ്ഞ മാസം ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലുണ്ടായ തീപിടുത്തത്തിൽ 4 ഇന്ത്യക്കാരടക്കം 16 പേരാണ് മരിച്ചത്. ദുബായിലെ ഡ്രീംലൈൻ ട്രാവൽസ് ആൻഡ് ടൂറിസം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്കൂൾ അധ്യാപികയായ ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends