Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പറക്കലിനിടെ വിമാനം ആകാശച്ചുഴിയില്‍ പെട്ടു, നിരവധി യാത്രക്കാർക്ക് പരിക്ക്, ദോഹയില്‍ നിന്നുള്ള യാത്രക്കിടെ ഖത്തര്‍ എയര്‍വേയ്‍സിൽ സംഭവിച്ചത്

11 MAY 2023 03:08 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍ എയര്‍വേയ്‌സുമായി ബന്ധപ്പെട്ട് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. തു‌ടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. തുടര്‍ന്ന് ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭ്യമാക്കി. 

"യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു എന്ന് ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി അറിയിച്ചു.

അതേസമയം നേരത്തെ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ ഖത്തർ എയർവേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തിൽ മുള്‍മുനയിലാക്കിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ യഥാർത്ഥത്തിൽ യാത്രയിൽ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിക്കുകയായിരുന്നു. മുൻ എയർ ട്രാഫിക് കൺട്രോളർ കൂടിയായ ലൂക്കാസ് ആൻഡേഴ്സൺ ആണ് യാത്രക്കാരൻ...ദോഹയിൽ നിന്നും കോപെൻഹേഗനിലേക്ക് പറന്നുയർന്നതായിരുന്നു ഖത്തർ എയർവെയ്സിന്റെ വിമാനം.

വിമാനത്തിനകത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ പറന്നുയർന്ന് 1850 അടി ഉയരത്തിൽ എത്തിയ വിമാനം സെക്കന്റുകൾക്കുള്ളിൽ 850 അടി താഴ്ച്ചയിലേക്ക് പോവുകയായിരുന്നു. ഈ സമയം വിമാനത്തിൽ കൂട്ട നിലവിളിയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഭാര്യയ്ക്കും പതിനൊന്നും ഒൻപതും വയസ്സുള്ള രണ്ട് മക്കൾക്കും സഹോദരിക്കും ഒപ്പമായിരുന്നു 43 കാരനായ ആൻഡേഴ്സൺ യാത്ര ചെയ്തിരുന്നത്.

വിമാനം താഴേക്ക് പതിച്ചപ്പോൾ താൻ ആദ്യം ചെയ്തത്, തങ്ങൾ എത്ര ഉയരത്തിലാണെന്ന് കണ്ടെത്താനായിരുന്നു ശ്രമിച്ചത് എന്ന് ആൻഡേഴ്സൺ പറഞ്ഞത്. ഏവിയേഷൻ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്നതിനാൽ ഡിപ്പാർച്ചർ എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് തനിക്കറിയാമെന്നും ഇത്രയും ഉയരത്തിൽ നിന്നുള്ള പതനത്തിന്റെ ആഘാതം വ്യക്തമായി മനസ്സിലാകുമെന്നും ആൻഡെഴ്സൺ പറഞ്ഞു.

ഫസ്റ്റ് ഓഫീസർക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് ക്യാപ്റ്റൻ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ആറു മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പൻഹേഗിൽ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്ന് പറയുന്നത് യാഥാർത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (1 hour ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (1 hour ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (2 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (3 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (3 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends