പ്രവാസികൾ പെട്ടിപൂട്ടുമ്പോൾ സൂക്ഷിക്കണം...! ബാഗേജ് പരിധിയുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കി ഗൾഫ് എയർ, സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

ബാഗേജ് പരിധിയുമായി ബന്ധപ്പെട്ട നടപടികൾ കർശനമാക്കി വിമാനക്കമ്പനിയായ ഗൾഫ് എയർ. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കാണ് ഗൾഫ് എയറിന്റെ മുന്നറിയിപ്പ് . കാർഡ്ബോഡ് പെട്ടികളുടെ വലിപ്പത്തിൽ കമ്പനി നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്റീമീറ്റർ നീളവും, 51 സെന്റീമീറ്റർ വീതിയും, 31 സെന്റീമീറ്റർ ഉയരവുമുള്ള ബോക്സുകൾക്ക് മാത്രമാണ് ഗൾഫ് എയർ അനുമതിയുള്ളത്.
നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി ഇപ്പോൾ സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയതായി ഗൾഫ് എയർ അറിയിച്ചിരിക്കുകയാണ്. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുകളുമായി നിലവിൽ എത്തുന്നവരെ വിമാനാത്താവളങ്ങളില്‍ വെച്ച് അവ മാറ്റി പാക്ക് ചെയ്യിക്കുന്ന സ്ഥിതിയുണ്ട്.
വിവരമറിയാതെ എത്തുന്ന യാത്രക്കാർ വലിയ തുക മുടക്കി വിമാനത്താവളത്തിൽ വെച്ച് മാറ്റി പാക്ക് ചെയ്യേണ്ട അവസ്ഥയിലാണിപ്പോൾ. ഒരു പെട്ടിക്ക് 65 റിയാൽ വരെയാണ് ഇതിനായി വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. പെട്ടിയുടെ വലിപ്പത്തിലുള്ള വ്യത്യാസം കാരണം പല സാധനങ്ങളും ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയും പലര്‍ക്കുമുണ്ടായി.
https://www.facebook.com/Malayalivartha