Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

കത്തിയമർന്ന വാഹനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു, സുഖം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം, സൗദിയിൽ വൻ അപകടത്തിൽ നിന്നും രക്ഷപെട്ട പ്രവാസി മരിച്ചു...!

10 AUGUST 2023 05:58 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ കത്തിയമർന്ന വാഹനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട പ്രവാസി സുഖം പ്രാപിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലാണ് ടയറുകൾ ഉരഞ്ഞ് തീപിടിച്ച് അപകടം ഉണ്ടായത്. വൻ അപകടത്തിൽ തീപ്പൊള്ളലേൽക്കുകയും പരിക്കുകൾ ഭേദമാകുകയും ചെയ്ത കർണാടക മൈസൂർ രാജേന്ദ്ര നഗർ സ്വദേശി അഫ്സർ ഖാൻ (66) ആണ് മരിച്ചത്. മൃതദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 43 വർഷമായി ദുബൈയിൽ ട്രെയിലർ ഡ്രൈവറായിരുന്നു അഫ്സർ ഖാൻ.

ഒരു മാസം മുമ്പ് സൗദി അൽഖർജിൽ പതിവുപോലെ ലോഡുമായിയെത്തിയതായിരുന്നു അഫ്സർ ഖാൻ. അൽഖർജിൽ ലോഡിറക്കി പകരം ദുബൈയിലേക്കുള്ള ലോഡ് നിറച്ച് മടങ്ങുന്നതിനിടെ ഹറദ് റോഡിൽ വാഹനം അപകടത്തിൽപെട്ടത്. അൽഖർജിൽ നിന്ന് യു.എ.ഇ അതിർത്തിയിലേക്ക് പോകുന്ന ഹൈവേയുടെ സൈഡിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ ട്രെയിലറിന്റെ ടയറുകൾ ഉരഞ്ഞ് തീപിടിക്കുകയായിരുന്നു. വേനൽക്കാലത്തെ അമിതമായ ചൂടാണ് തീപിടിക്കാൻ കാരണമായത്.

നിമിഷങ്ങൾക്കുള്ളിൽ വാഹനം മുഴുവൻ തീ കത്തിപ്പടരുകയായിരുന്നു. വാഹനം സാഹസികമായി നിർത്തി അഗ്നിനാളങ്ങൾക്കിടയിലൂടെ അദ്ദേഹം ജീവനുംകൈയ്യിൽ പിടിച്ച് പുറത്തേക്ക് ചാടി. അതിനിടയിൽ കാലുകളിൽ ഗുരുതരമായ പൊള്ളലേറ്റു. കൂടാതെ കാർബൺ മോണോക്സൈഡ് കലർന്ന പുക ശ്വസിച്ച് അദ്ദേഹം ബോധമറ്റ് വീഴുകയും ചെയ്തിരുന്നു. ഒടുവിൽ സിവിൽ ഡിഫൻസിെൻറ ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

തീപിടുത്തത്തിൽ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകളും മൊബൈൽ ഫോണും മറ്റ് വസ്തുക്കളും കത്തിനശിച്ചു. അഫ്സർ ഖാനെ അൽഖർജിലെ കിങ് ഖാലിദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു. ഒരുവിധം സുഖംപ്രാപിച്ചപ്പോൾ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു.

സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇടപെട്ട് റിയാദിൽ കൊണ്ടുവന്നു. എന്നാൽ എത്തിയതിെൻറ പിറ്റേദിവസം ശ്വാസംമുട്ടുണ്ടായി വീണ്ടും ബോധം നഷ്ടപ്പെടുകയും റിയാദിലെ അൽഈമാൻ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെയും 10 ദിവസത്തോളം കിടന്നു. ഏതാണ്ട് പൂർണമായും സുഖം പ്രാപിച്ചപ്പോൾ നാട്ടിൽ അയക്കാനുള്ള ശ്രമം തുടങ്ങി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനാൽ ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ സൗജന്യ നിരക്കിൽ താമസസൗകര്യമൊരുക്കി..

അപകടത്തിൽപെട്ട വാഹനം അൽഖർജിൽ കിടക്കുകയാണ്. അതിൻറെ ഇൻഷുറൻസ് ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കണം. കത്തിപ്പോയതിന് പകരം പുതിയ പാസ്പോർട്ട് എടുക്കണം. ഇതിനെല്ലാമുള്ള ശ്രമങ്ങൾ ശിഹാബിെൻറ നേതൃത്വത്തിൽ നടന്നുവരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുന്നത്.

ഉടൻ റെഡ് ക്രസൻറ് ആംബുലൻസ് സംഘത്തെ വിളിച്ചെങ്കിലും അവരെത്തുേമ്പാഴേക്കും മരണം സംഭവിച്ചിരുന്നു. ചേതനയറ്റ ശരീരമെങ്കിലും ഒരുനോക്ക് കാണണമെന്ന് കുടുംബം ആഗ്രഹമറിയിച്ചതിനാൽ നാട്ടിലയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറക്കുളത്തില്‍ ചാടിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു....  (21 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ജനപക്ഷ തീരുമാനം വേണമെന്ന് ഹൈക്കമാന്‍ഡ്  (26 minutes ago)

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കിയ നിലയില്‍ ...  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം...  (1 hour ago)

ഗർഭം വെളിപ്പെടുത്താൻ രാഹുൽ തയ്യാർ..?"ആ പെണ്ണ് എവിടെ" " തിരിഞ്ഞും പിരിഞ്ഞും നോക്കാനില്ല..! "തന്ത രാഹുലെന്ന് ഉറപ്പെന്ത്"..?  (1 hour ago)

സൗജന്യ ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും  (1 hour ago)

തൃശ്ശൂര്‍ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളില്‍ പിക്കപ്പ് വാനിന് പിറകില്‍ മറ്റൊരു വാഹനമിടിച്ച് അപകടം.. .  (1 hour ago)

മനസ്സില്‍ സന്തോഷവും സാമ്പത്തികമായി നേട്ടങ്ങളും കൈവരിക്കാന്‍  (2 hours ago)

പ്രധാനമന്ത്രി കേരളത്തിലെത്തുന്ന സമയം ആഴിമലയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍  (2 hours ago)

ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് ...  (2 hours ago)

ജയിംസ് കെ.ജോസഫ് അന്തരിച്ചു  (2 hours ago)

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി് കുവൈത്തില്‍ മരിച്ചു....  (2 hours ago)

ഇല്ലം നിറ ഓഗസ്റ്റ് 28 ന്  (3 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്രാവശ്യം ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (3 hours ago)

വീട്ടു മുറ്റങ്ങളില്‍ പൂക്കളമിടാനൊരുങ്ങി മലയാളികള്‍...  (4 hours ago)

Malayali Vartha Recommends