യുഎഇയിലെ പ്രവാസികൾക്ക് തികച്ചും സൗജന്യം.!! നബിദിനം പ്രമാണിച്ച് ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം, അബുദാബിയിൽ പാർക്കിങും ടോളും സൗജന്യം

വിശേഷ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങൾ ചില കാര്യങ്ങളിൽ സ്വദേശികൾക്കും പ്രവാസികൾക്കും ഒരു പോലെ ഇളവുകൾ പ്രഖ്യാപിക്കാനുണ്ട്. ഉദാഹരണത്തിന് ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ അവധി ദിവസങ്ങളിൽ ട്രാഫിക്ക് ഫൈനുകളിൽ ഇളവ്, സൗജന്യ പാർക്കിങ് തുടങ്ങിയവയാണ്. ഇപ്പോൾ നബിദിനം പ്രമാണിച്ച് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇയിലെ എമിറേറ്റുകൾ. നബിദിനം പ്രമാണിച്ച് ഒരോ ഗൾഫ് രാജ്യങ്ങളും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു.
ഷാർജയിൽ ഇന്ന് പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പണമടച്ചുള്ള പാർക്കിങ് നടത്തേണ്ട സോണുകളിലെ ഇടങ്ങളെ ഈ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ പെയ്ഡ് സോണുകൾ അവയുടെ നീല പാർക്കിങ് വിവര ചിഹ്നങ്ങൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയും. അവധിക്കാലത്ത് വാഹന പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ശരിയായ രീതിയിൽ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കുക.
ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനധികൃത പാർക്കിങ് മറ്റ് നിയമലംഘനങ്ങളും നടത്തരുത്. പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റി പരിശോധിക്കുന്നത് തുടരും നിയമലംഘനങ്ങൾ കണ്ടെത്താൻ വേണ്ടിയുള്ള പരിശോധന ശക്തമാക്കും.അതേസമയം അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയിൽ പാർക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംയോജിത ഗതാഗത കേന്ദ്രം ആണ് ഇക്കാര്യം അറിയിച്ചത്.
പൊതു അവധി ദിവസങ്ങളിൽ മുസഫയിലെ എം–18ലെ പാർക്കിങ് കേന്ദ്രത്തിലും പാർക്കിങ് സൗജന്യമായിരിക്കും. നിരോധിത മേഖലകളിൽ ആരും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മാത്രമല്ല നിർത്തിയിട്ട മറ്റു വാഹനങ്ങൾക്ക് മാർഗ തടസ്സം ഉണ്ടാക്കും വിധത്തിൽ പാർക്കിങ് അനുവദിക്കില്ല. താമസക്കാർക്ക് സംവരണം ചെയ്ത പാർക്കിങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ പാർക്ക് ചെയ്യാൻ പാടില്ല. നിയമങ്ങൾ പാലിച്ച് മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളു. ഡാർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച ദിവസം സാധാരണ തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) ടോൾ ഗേറ്റ് നിരക്കുകൾ പുനരാരംഭിക്കും. സെപ്തംബര്‍ 29 വെള്ളിയാഴ്ച നബിദിനം പ്രമാണിച്ച് യുഎഇയിലെ സ്വകാര്യമേഖലയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി യുഎഇ മനുഷ്യവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. പിന്നീട് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധി ലഭിക്കും. അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനമായി ആചരിക്കുന്നത്. ഒമാനിലും നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.
https://www.facebook.com/Malayalivartha