കുട്ടികളെ കൂടെ കൂട്ടിയുള്ള ഹജ്ജ് വേണ്ട; വിലക്കേർപ്പെടുത്തി സൗദി അറേബ്യ

കുട്ടികളെ കൂടെ കൂട്ടിയുള്ള ഹജ്ജ് വേണ്ട; വിലക്കേർപ്പെടുത്തി സൗദി അറേബ്യ. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് ഈ വർഷം ഹജ്ജിന് കുട്ടികളെ ഒഴിവാക്കുന്നതെന്നാണ് സൗദി ഭരണകൂടം അറിയിക്കുന്നത്. ഓരോ വര്‍ഷവും 20 ലക്ഷത്തിലേറെ പേരാണ് ഹജ്ജ് വേളയില്‍ മക്കയില്‍ എത്തുക. ഈ വേളയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
2025ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹജ്ജിന് വരുന്ന ആഭ്യന്തര-വിദേശ തീര്‍ഥാടകര്‍ ചെറിയ മക്കളെയും കൂടെ കൂട്ടാറുണ്ട്. ഈ വര്‍ഷം കുട്ടികളെ കൊണ്ടുവരാന്‍ സാധിക്കില്ല എന്ന അറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.
2024ൽ നടന്ന ഹജ്ജിനിടെ നിരവധി പേർ മരിച്ചിരുന്നു. കടുത്ത ചൂട് കാരണം ജൂൺ 14 നും 19 നും ഇടയിൽ, മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തിയ 1,301 പേരിലധികം ആളുകളാണ് മരണപ്പെട്ടത്. തീർത്ഥാടത്തിനെത്തുന്ന ആളുകൾക്കിടെ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ ഒഴിവാക്കാൻ വേണ്ടി സൗദി ഇത്തരമൊരു തീരുമാനമെടുത്തതെന്നതാണ് വിലയിരുത്തൽ.
ഓരോ വര്‍ഷവും ഹിജ്‌റ കലണ്ടര്‍ പ്രകാരമുള്ള ദുല്‍ഹജ്ജ് മാസത്തിലാണ് വിശുദ്ധ ഹജ്ജ് കര്‍മം സൗദി അറേബ്യയിലെ മക്കയില്‍ നടക്കുക. കഴിവുള്ളവര്‍ നിര്‍ബന്ധമായും ഹജ്ജ് ചെയ്യണം എന്നാണ് ഇസ്ലാമിക വിശ്വാസ പ്രമാണം. ഉംറയുമായി ബന്ധപ്പെട്ട നടപടികള്‍ തന്നെയാണ് ഹജ്ജിനുമുള്ളത്.
കൂടാതെ അറഫ സംഗമം ഹജ്ജിന്റെ പ്രത്യേകതയാണ്. നിലവിൽ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നുസുക് ആപ്പ് വഴിയോ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യയ്ക്കുള്ള തീര്‍ഥാടകരുടെ ക്വാട്ടയും സൗദി അറേബ്യ അനുവദിച്ചിട്ടുണ്ട്. ഹജ്ജിന് വേണ്ടി അപേക്ഷിക്കുന്നര്‍ കൂടെ വരുന്ന മറ്റുള്ളവരുടെ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ച് നല്‍കേണ്ടതാണ്. കേരളത്തില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും സര്‍ക്കാര്‍ ക്വാട്ടയിലും ഹാജിമാര്‍ മക്കയിലേക്ക് പോകാറുണ്ട്.
അതേ സമയം സൗദി അറേബ്യ വിസ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തിവച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണിത്. സിംഗിള്‍ എന്‍ട്രി വിസ മാത്രമാണ് ഇനി ഇവര്‍ക്ക് അനുവദിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യം വിപുലമാക്കുന്നതിനാണ് ഇതെന്ന് കരുതുന്നു.
ഹജ്ജ് പ്രമാണിച്ച് വിസയിലും വലിയ നിയന്ത്രണങ്ങളാണ് സൗദി അറേബ്യ വരുത്തിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിസ്താന്‍, സുഡാന്‍, ടുണീഷ്യ, യമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സൗദി നിര്‍ത്തിവച്ചിരിക്കുന്നത്.
ടൂറിസം, ബിസിനസ്, ഫാമിലി വിസിറ്റ് എന്നീ ആവശ്യങ്ങള്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് നിര്‍ത്തിയത്. ഇവര്‍ക്ക് ഒരു തവണ മാത്രം പ്രവേശന അനുമതി നല്‍കുന്ന സിംഗിള്‍ എന്‍ട്രി വിസ ഉപയോഗപ്പെടുത്താം. 30 ദിവസമായിരിക്കും ഇതിന്റെ കാലാവധി
https://www.facebook.com/Malayalivartha