ഗൾഫിൽ നിന്ന് ഇനി സ്വർണ്ണം 'പേടിക്കാതെ' കൊണ്ടുവരാം: പ്രവാസികൾക്ക് സന്തോഷ വാർത്ത, കസ്റ്റംസ് നിയമം മാറുന്നു...

യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസം. ഇന്ത്യൻ കസ്റ്റംസ് പരിഷ്കരണത്തിന് ധനമന്ത്രി സൂചന നൽകിയതോടെ വൻ ആശ്വാസം ലഭ്യമെന്ന പ്രതീക്ഷിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. ഈ പുതിയ മാറ്റം കാലഹരണപ്പെട്ട സ്വർണ്ണ അലവൻസ് പുതുക്കി, നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നത് ലളിതമാക്കുന്നു
യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന മാറ്റങ്ങൾ ആണ് വരാൻ പോകുന്നത് . അതായത് ഇനി വിവാഹ സീസണുകളിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഉപകാരമാകുന്ന രീതിയിലുള്ള ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് യുഎഇ. ഇന്ത്യൻ കസ്റ്റംസ് സംവിധാനത്തിൽ സമഗ്രമായ പരിഷ്കരണം ഉണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സൂചന നൽകിയതിന് പിന്നാലെയാണ് ഈ നീക്കം.
പതിറ്റാണ്ടുകളായി നിലനിൽക്കുന്നതും കാലഹരണപ്പെട്ടതുമായ ഡ്യൂട്ടി ഫ്രീ ഗോൾഡ് അലവൻസ് കാരണം സ്വർണ്ണാഭരണങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകും. ദിനം പ്രതി വർധിച്ചു വരുന്ന വരുമാനം പണപ്പെരുപ്പം, ഗൾഫ് ഇന്ത്യ യാത്രകൾക്ക് അനുകൂലമായ നിലവിലെ നിയമങ്ങൾ പുതുക്കണമെന്ന പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം ഈ പ്രഖ്യാപനത്തോടെ യാഥാർഥ്യമാകുകയാണ്
കൂടാതെ ഇത് കസ്റ്റംസ് പരിശോധനകളിലെ അസ്വസ്ഥത കുറയ്ക്കാനും അതുപോലെ നിയമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധനമന്ത്രിയുടെ അഭിപ്രായത്തിൽ ഈ കസ്റ്റംസ് പരിഷ്കരണം അവരുടെ "അടുത്ത വലിയ ശുദ്ധീകരണ ദൗത്യമാണ്"എന്നാണ് അറിയിച്ചത്. ഇത് ആദായനികുതി, ജിഎസ്ടി തുടങ്ങിയ മേഖലകളിലെ മുൻ പരിഷ്കാരങ്ങൾക്ക് സമാനമായിരിക്കുമെന്നും വ്യക്തമാക്കി.
നിലവിൽ യുഎഇയിൽ നിന്ന് സ്വർണ്ണം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഡ്യൂട്ടി ഫ്രീ അലവൻസ് പുരുഷന്മാർക്ക് 20 ഗ്രാം, സ്ത്രീകൾക്ക് 40 ഗ്രാം എന്നിങ്ങനെയാണ് ഉള്ളത്. എന്നാൽ പുതിയ പരിഷ്കരണത്തിലൂടെ ഈ അലവൻസ് വർധിപ്പിക്കുകയും ഒപ്പം വർധിച്ചുവരുന്ന വരുമാനത്തിനും പണപ്പെരുപ്പത്തിനും അനുസരിച്ച് നവീകരിക്കുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇത് പ്രവാസികൾക്ക് നികുതി നൽകേണ്ടിവരുന്ന സ്വർണ്ണത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
കൂടാതെ സ്വർണ്ണം എത്ര അളവിൽ ഏത് രൂപത്തിൽ കൊണ്ടുപോകാം എന്നതിനെക്കുറിച്ച് കൂടുതൽ സുതാര്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കൂടെ പുറത്തിറക്കും.ഇത് കസ്റ്റംസ് അധികൃതരുമായി വിമാനത്താവളങ്ങളിൽ ഉണ്ടാകാനിടയുള്ള തർക്കങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. എൻആർഐകൾക്ക് കസ്റ്റംസ് പരിശോധനകൾ ഒരു ഭാരമായി മാറിയിരിക്കുകയാണ് അതിനാൽ. ഈ നിയമങ്ങൾ ലളിതമാക്കുന്നതിലൂടെ, കസ്റ്റംസ് പ്രക്രിയകൾ എളുപ്പമുള്ളതും ഭയരഹിതവും ആയി മാറും.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നിയമപരമായി കൂടുതൽ സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇത് പ്രോത്സാഹനമാകും. ഇത് രാജ്യത്തേക്ക് കൂടുതൽ വിദേശ നാണയം എത്താൻ സഹായിക്കുകയും സ്വർണ്ണത്തിൻ്റെ അനധികൃത കള്ളക്കടത്ത് കുറയ്ക്കാൻ കാരണമാവുകയും ചെയ്യും.
https://www.facebook.com/Malayalivartha

























