Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസി കുടുംബാംഗങ്ങള്‍ക്ക് 100 റിയാല്‍ ഫീ: ജൂലൈ മുതല്‍ നടപ്പാക്കും, തുക വര്‍ഷത്തില്‍ മൂന്‍കൂറായി ഒന്നിച്ച് നല്‍കണം

09 JANUARY 2017 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം.... രണ്ട് മരണം.. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്

കഥകളും, കവിതകളും ആഘോഷിയ്ക്കപ്പെട്ട സായാഹ്നമായി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി...

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

സൗദിയില്‍ വിദേശി ജോലിക്കാരുടെ കൂടെ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 100 റിയാല്‍ ഫീ ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. മാസത്തില്‍ 100 റിയാലാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇഖാമ പുതുക്കുന്ന വേളയില്‍ 1200 റിയാല്‍ ഒന്നിച്ച് മുന്‍കൂറായി നല്‍കണം. ഭാര്യയും മക്കളും അടക്കം എല്ലാ ആശ്രിതര്‍ക്കും ലെവി നിര്‍ബന്ധമാണ്. സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച 2017ലെ ബജറ്റിലാണ് വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫീ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ലെവി 2018ല്‍ വര്‍ഷത്തില്‍ 2400 റിയാലായും 2019ല്‍ വര്‍ഷത്തില്‍ 3600 റിയാലായും 2020ല്‍ 4800 റിയാലായും വര്‍ധിപ്പിക്കും. പെട്രോളിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിസ, റീഎന്‍ട്രി ഫീസ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ കുടുംബാംഗങ്ങള്‍ക്ക് ലെവി കൂടി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ കുടുംബാംഗങ്ങളുടെ ഇഖാമ പുതുക്കുന്നത് സൗജന്യമാണ്.

വിദേശ ജോലിക്കാര്‍ ഒരു വര്‍ഷം നല്‍കുന്ന 2400 ലെവിക്ക് പുറമെയാണിത്. സ്വദേശികളുടെ എണ്ണത്തിന്റെ അനുപാതത്തില്‍ കൂടുതലുള്ള വിദേശികള്‍ക്കാണ് വര്‍ക്‌പെര്‍മിറ്റ് പുതുക്കുന്ന വേളയില്‍ ലെവി നല്‍കേണ്ടത്. ഇത് 2018 മുതല്‍ ഇരട്ടിയായി വര്‍ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിവെക്കുന്നതാണ് പുതിയ ഫീ. കൂടാതെ റീ എന്‍ട്രിക്ക് മാസത്തില്‍ 100 റിയാല്‍ എന്ന തോതില്‍ ഫീസ് ഏര്‍പ്പെടുത്തിയതും അധിക ബാധ്യതക്ക് കാരണമാവും.
പഠനം, ചികിത്സ, പ്രസവം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദീര്‍ഘ അവധിക്ക് നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങള്‍ക്ക് സൗദിയില്‍ ഇഖാമ നിലനിര്‍ത്താന്‍ 1200 റിയാല്‍ വാര്‍ഷിക ലെവിക്ക് പുറമെ റീഎന്‍ട്രി ഫീസായും 1200 റിയാല്‍ നല്‍കും. മന്ത്രിസഭയുടെ ബജറ്റ് പ്രഖ്യാപനം പുറത്തുവന്നയുടന്‍ ഭാര്യക്കും മക്കള്‍ക്കും പുതിയ നിയമം ബാധകമാവില്ലെന്നായിരുന്നു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കുടുംബ വിസയിലുള്ള എല്ലാ അംഗങ്ങള്‍ക്കും പുതിയ ഫീ നിര്‍ബന്ധമാണെന്ന പ്രഖ്യാപനം വന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (14 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (22 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (34 minutes ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (6 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (6 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (7 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (7 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (9 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (9 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends