Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡ്രൈവിങ് ജോലിക്കായ് വിദേശത്ത് പോകുന്നവര്‍ക്കായ് സന്തോഷ വാര്‍ത്ത

19 FEBRUARY 2017 07:29 PM IST
മലയാളി വാര്‍ത്ത

ഡ്രൈവിങ് ജോലിക്കായ് വിദേശത്ത് പോകുന്ന യുവാക്കള്‍ക്ക് ആശ്വാസമായ് പുതിയ സംവിധാനം ആരംഭിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കി ആര്‍.ടി.എ. 198 ഭാഷകളിലാണു ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കുന്നത്. ഡ്രൈവിങ് തിയറി പരീക്ഷ എഴുതുന്നവര്‍ക്ക് അവര്‍ക്കു വേണ്ട ഭാഷ തിരഞ്ഞെടുക്കാമെന്നാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിയമങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഡ്രൈവിങ്ങില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ആര്‍.ടി.എ പ്രതീക്ഷിക്കുന്നു.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) ഇതു സംബന്ധിച്ച കരാര്‍ ക്രിയേറ്റീവ് കമ്ബനി ഈവന്റ്‌സുമായി ഒപ്പിട്ടു. സ്‌കൈപ് കമ്യൂണിക്കേഷന്‍ സേവനത്തില്‍ പ്രത്യേക വൈദഗ്ധ്യമുള്ളതാണു ക്രിയേറ്റീവ് കമ്ബനി ഈവന്റ്‌സ് എന്ന് അധികൃതര്‍ പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണു പുതിയ സംവിധാനം ആരംഭിക്കുന്നതെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹമ്മദ് ബഹ്‌റോസ്യാന്‍ പറഞ്ഞു ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ആര്‍.ടി.എ സെന്ററുകളില്‍ പരീക്ഷയെഴുതുന്നവരുമായി ആശയവിനിമയം നടത്താന്‍ ഭാഷാന്തരം ചെയ്യുന്നവരെ സ്‌കൈപ് ഫോണ്‍ സാങ്കേതിക വിദ്യവഴി കമ്ബനി നല്‍കും.

ടെലിഫോണ്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ചെലവ് കമ്ബനി വഹിക്കും. ആര്‍.ടി.എ തിയറി പരീക്ഷയില്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ദ്വിഭാഷിയെ വേണമെങ്കില്‍ ഏഴുദിവസം മുന്‍പ് പരീക്ഷാര്‍ഥി ഏതു ഭാഷയെന്നു വ്യക്തമാക്കി നിര്‍ദിഷ്ട ഫീസ് അടച്ച് അപേക്ഷ നല്‍കണം. ഏതു ഭാഷയാണ് ആവശ്യമെന്നതിനെക്കുറിച്ച് ആര്‍.ടി.എ കമ്ബനിയെ അറിയിക്കും. ദ്വിഭാഷി നിഷ്പക്ഷമതിയാണെന്നും നിര്‍ദിഷ്ട ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ആര്‍.ടി.എയുടെ നിരീക്ഷണ സംവിധാനവുമുണ്ട്. ആര്‍.ടി.എയുടെ സ്മാര്‍ട് മോണിറ്ററിങ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഇത് ഉറപ്പാക്കുന്നത്.

വിവിധ രാജ്യക്കാര്‍ ദുബായില്‍ താമസിക്കുന്നതു കണക്കിലെടുത്താണു പരീക്ഷാസംവിധാനത്തില്‍ ഒട്ടേറെ ഭാഷകള്‍ക്കായി ദ്വിഭാഷിയെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ടിഎ ലൈസന്‍സിങ് ഏജന്‍സി െ്രെഡവേഴ്‌സ് ട്രെയിനിങ് ആന്‍ഡ് ക്വാളിഫിക്കേഷന്‍ ഡയറക്ടര്‍ ആരിഫ് അല്‍ മാലിക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (11 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (28 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (29 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (30 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (32 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (48 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends