Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി പ്രവാസികൾക്കും വോട്ട്ചെയ്യാം ;

21 JULY 2017 03:34 PM IST
മലയാളി വാര്‍ത്ത

പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാരിന്‍റെ പച്ചക്കൊടി. ഇതിനായുള്ള നിയമഭേദഗതി കൊണ്ട് വരാന്‍ മന്ത്രിതല സമിതി തീരുമാനിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് സുപ്രിം കോടതിയെ അറിയിച്ചു. എത്ര സമയത്തിനുള്ള ബില്‍ കൊണ്ടുവരാനാകുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം അറിയിക്കാമെന്നും എജി പറഞ്ഞു.

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാന്‍ നേരത്തെ തന്നെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കുന്നത് അനന്തമായി നീളുന്നതിലുള്ള വിമര്‍ശം ഉന്നയിച്ച കോടതി ഒരാഴ്ച്ചക്കുള്ളില്‍ ഇക്കാര്യത്തിലെ തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞാഴ്ച നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ഇന്ന് നിലപാട് അറിയിച്ചത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വഴി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിള്ള നിയമഭ ഭേദഗതി കൊണ്ട് വരാന്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതി ഇന്നലെ തീരുമാനമെടുത്തതായി എജി പറഞ്ഞു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലായിരിക്കും ഭേദഗതി കൊണ്ടുവരിക. എന്നാല്‍ എത്ര കാലത്തിനുള്ള ഭേദഗതി ബില്‍ കൊണ്ട് വരും എന്ന് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് രണ്ടാഴ്ച്ചക്കകം അറിയിക്കാണെന്ന് എജി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തില്‍ എന്തൊക്കെ ഭേഗദഗതികളാണ് കൊണ്ടുവരിക എന്നത് സംബന്ധിച്ച വിശദമായ മറുപടി രണ്ടാഴ്ച്ചക്കകം സമര്‍പ്പിക്കാന്‍ എജിയോട് കോടതി നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (34 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (55 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (2 hours ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (2 hours ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends