മാലിന്യം നിക്ഷേപിച്ചതിന് പിഴ ഈടാക്കി മുനിസിപ്പാലിറ്റി

ദുബായില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചതിന് 1800 പേര്‍ക്ക് പിഴ ഈടാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാനമായും ഉപയോഗശൂന്യമായ ചെറുവസ്തുക്കള്‍ വലിച്ചെറിയുക, സിഗററ്റ് കുറ്റികള്‍, ച്യുയിങ് ഗം ചവച്ച് റോഡിലേക്കുതുപ്പുക തുടങ്ങിയവയ്ക്കാണ് പിഴ ചുമത്തിയത്. പൊതുസ്ഥലങ്ങളില്‍ ച്യുയിങ് ഗം തുപ്പുന്നതിന് 1000 ദിര്‍ഹവും മാലിന്യം വലിച്ചെറിയുന്നതിന് 500 ദിര്‍ഹവുമാണ് പിഴ. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറഞ്ഞതായി മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.
മുനിസിപ്പാലിറ്റിയുടെ കീഴില്‍ ജോലിചെയ്യുന്ന പരിശോധകരെ കൂടാതെ അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരും നിയമലംഘനങ്ങള്‍ കണ്ടെത്താനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങള്‍ വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നതിനും നിയമലംഘനങ്ങള്‍ തടയാനുമായി 1000 ത്തോളം പരിശോധകരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് മാലിന്യസംസ്‌കരണവകുപ്പ് ഡയറക്ടര്‍ അബ്ദുല്‍മജീദ് അബ്ദുല്‍അസിസ് സൈഫൈ പറഞ്ഞു.
വാഹനത്തില്‍നിന്ന് മാലിന്യം വലിച്ചെറിയുന്നവരുടെ വാഹനത്തിന്റെ ചിത്രമെടുക്കുകയാണ് ചെയ്യുന്നത്.പിന്നീട് ഇവരുടെ ഡ്രൈവിങ് ലൈസന്‍സിന്മേലാണ് പിഴവരുന്നത്. പിഴ ലഭിക്കുന്നതിലല്ല മറിച്ച് പരിസ്ഥിതിയും മൃഗങ്ങളെയും കടല്‍ജീവികളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ ശുചിയാക്കിവെക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും അബ്ദുല്‍അസിസ് സൈഫൈ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha