ഇടനിലക്കാരെ സൂക്ഷിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്

ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ ഇടനിലക്കാരെ സൂക്ഷിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (എല്‍എംആര്‍എ) മുന്നറിയിപ്പ് നല്‍കി. തീര്‍ത്തും ലളിതമായ പദ്ധതിയാണിത്. പെര്‍മിറ്റ് ലഭിക്കുന്നവരുടെ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി സ്റ്റിക്കറും പതിക്കും. പെര്‍മിറ്റിനു യോഗ്യരാണോ എന്നറിയാന്‍ ഒട്ടേറെപ്പേര്‍ എല്‍എംആര്‍എ വെബ്‌സൈറ്റ് സന്ദര്‍ശിക്കാറുണ്ടെന്നും ഇതിനായി 33150150 എന്ന നമ്പരിലേക്ക് സിപിആര്‍ നമ്പര്‍ ഉള്‍പ്പെടെ എസ്എംഎസ് അയയ്ക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
അറുപതില്‍ താഴെ പ്രായമുള്ള, നിലവില്‍ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് അപേക്ഷ നല്‍കാം. റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, സലൂണുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്ക് 17103103 എന്ന നമ്പരില്‍ ബന്ധപ്പെടാം. എല്‍എംആര്‍എയെ സമീപിച്ചാല്‍ എളുപ്പത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. തൊഴിലാളികള്‍ സ്വയം സ്‌പോണ്‍സര്‍മാരാകുന്ന സംവിധാനമാണു ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്.
രണ്ടു വര്‍ഷത്തെ പെര്‍മിറ്റിനു ചെലവ് 1169 ദിനാറാണ്. സിത്രയിലെ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ ഈ മാസം 23ന് ആരംഭിച്ച സംവിധാനത്തിലൂടെ ഇതിനോടകം നൂറോളംപേര്‍ പെര്‍മിറ്റ് നേടി. ഒരു മണിക്കൂറിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു കിട്ടുന്നവിധം സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 2000 പെര്‍മിറ്റുകളാണ് ഓരോ മാസവും അനുവദിക്കുക.
https://www.facebook.com/Malayalivartha