32 മലയാളികള്‍ ഉള്‍പ്പെടെ 48 ഇന്ത്യക്കാര്‍ സൗദി ജയിലില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍

സൗദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 32 മലയാളികള്‍ ഉള്‍പ്പെടെ 48 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി അധികൃതര്‍. കൊലപാതകമുള്‍പ്പെടെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരും ഇക്കൂട്ടത്തിലുണ്ട്. മലയാളികളില്‍ 16 പേരും മലപ്പുറം സ്വദേശികളാണ്. ലഹരിമരുന്നു കടത്തിയ കുറ്റത്തിനാണു 32 ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്.
അഞ്ചു പഞ്ചാബുകാരും ഉത്തര്‍പ്രദേശുകാരായ നാലുപേരും മൂന്നു തമിഴ്‌നാട്ടുകാരും രണ്ടു കര്‍ണാടക സ്വദേശികളും ഒരു ബംഗാള്‍ സ്വദേശിയുമാണു തടവിലുള്ളത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സ്വദേശികളായ രണ്ടുപേര്‍ കൊലപാതക കേസുകളിലെ വിചാരണത്തടവുകാരാണ്.
കൈക്കൂലി, ലോട്ടറി ഇടപാട്, മോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണു ശിക്ഷിക്കപ്പെട്ട മറ്റ് ഇന്ത്യക്കാര്‍. വിരലടയാള പരിശോധനയില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha