പുതിയ തന്ത്രവുമായി സൗദി

നിശ്ചിത ഉപാധികളോടെ രാജ്യത്തിന്റെ പരമാധികാരം ദുര്‍്ബലപ്പെടുത്താനും വിദേശനയം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളില്‍ പുതിയ തന്ത്രവുമായി സൗദി സഖ്യം. സൗദി, യു.എ.ഇ., ബഹ്‌റൈന്, ഈജിപ്ത് സഖ്യം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനവുമായാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച ബഹ്‌റൈനിലെ മനാമയില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഉപാധികളോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രഖ്യാപിച്ചത്.
അയല്‍ രാജ്യങ്ങളുടെ വിദേശ നയങ്ങളില്‍ ഇടപെടില്ലെന്ന് പ്രതിജ്ഞാബദ്ധത ഉറപ്പാക്കുക, തീവ്രവാദത്തിനും ഭീകരവാദത്തിനും നല്‍്കുന്ന ധനസഹായം നിര്‍ത്തലാക്കുക, അല്‍ ജസീറ അടച്ചുപൂട്ടുക, തുര്‍ക്കി സൈനിക താവളം നിര്‍ ത്തലാക്കുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നിവ ഉള്‍പ്പെടെ സൗദി മുന്നോട്ടുവെച്ച പതിമൂന്ന് ഉപാധികളോട് പ്രതികരിക്കുക, എന്നിവ അംഗീകരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പ്രഖ്യാപനമാണ് സൗദി സഖ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ പതിമൂന്ന് ഉപാധികളിലും അനുരജ്ഞനമില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha