തീപിടുത്തങ്ങള്‍ വര്‍ധിച്ചു വരുന്ന സഹചാര്യത്തില്‍ കര്‍ശനനടപടികളുമായി അധികൃതര്‍

കുവൈറ്റില്‍ തീപിടുത്തം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ ആലോചിക്കുന്നു .ജനവാസമുള്ളതും വ്യപാര കേന്ദ്രങ്ങള്‍ നിലകൊള്ളുന്നതുമായ സ്ഥലങ്ങളില്‍ നിന്ന് വ്യവസായ സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതാണ് ആലോചനയിലുള്ള പ്രധാന നിര്‍ദേശം . കുവൈറ്റ് സിറ്റിയുമായി വളരെ അടുത്ത സ്ഥലങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പടെ വ്യവാസയുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങള്‍ ജനവാസം കുറഞ്ഞ മേഖലയിലേക്ക് മാറ്റാനാണ് തീരുമാനം.
അശ്രദ്ധ കാരണം തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ ബന്ധപെട്ടവര്‍ക്ക് പിഴയും ശിക്ഷയും വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.മൂന്നുവര്‍ഷം വരെ പിഴയും 50000 ദിനാര്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. തീപിടുത്തം കാരണം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിനും സ്ഥാപന ഉടമകളില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉദ്ദേശമുണ്ട് .ഈ സാഹചര്യത്തില്‍ തീ പിടുത്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അളക്കാനും സംവിധാനമുണ്ടാവും .
https://www.facebook.com/Malayalivartha