രോഗികള്‍ക്ക് നല്‍കുന്ന കുറിപ്പില്‍ ബ്രാന്‍ഡ് നെയിം ഉപയോഗിക്കരുതെന്ന് സൗദി

രോഗികള്‍ക്ക് നല്‍കുന്ന മരുന്നിനുള്ള കുറിപ്പില്‍ ഡോക്ടര്‍മാര്‍ ബ്രാന്‍ഡ് നെയിം ഉപയോഗിക്കരുതെന്നും മരുന്നുകളുടെ ശാസ്ത്രീയ നാമം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കി. പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കുറിപ്പില്‍ പറഞ്ഞു. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് മരുന്നുകളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്ന് മന്ത്രാലയം വിശദീകരണം നല്‍കി.
മരുന്നുകളുടെ ശാസ്ത്രീയനാമം ഉപയോഗിക്കുന്നത് വഴിയായി ഗുണമേന്മയുള്ള മരുന്നുകള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും.ഇതോടെ കമ്പനികളുടെ മത്സരം ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യും .ലോക ആരോഗ്യ സംഘടന മരുന്നുകളുടെ ശാസ്ത്രീയനാമം പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത് .അതുകൊണ്ടാണ് ആരോഗ്യ മന്ത്രാലയവും ഇതേ രീതി പിന്തുടരുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി .നിയമലംഘനങ്ങള്‍ ടോള്‍ഫ്രീ നമ്പറായ 937 ല്‍ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു .
https://www.facebook.com/Malayalivartha