വീട്ടുജോലിക്കാരെ ആവശ്യമുള്ളവര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം

കുവൈറ്റില്‍ വീട്ടുജോലിക്കാരെ തേടുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് അല്‍ ദുര്‍ഗ റിക്രൂട്ടിങ് കമ്പനി. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒക്‌ടോബറില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കമ്പനിക്ക് ആറു ഗവര്‍ണറേറ്റുകളിലും ഓഫീസുകള്‍ ഉണ്ടാകുമെന്നും കമ്പനി അധികൃതര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ രാജ്യത്തെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി രൂപീകൃതമായ കമ്പനിയാണ് 'അല്‍ ദുര്‍റ'. ആറു ഗവര്‍ണറേറ്റുകളിലായി കമ്പനിയുടെ ആറു ശാഖകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
വീട്ടു ജോലിക്കാരെ ആവശ്യമുള്ള സ്വദേശികള്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി തങ്ങളുടെ താമസ പരിധിയിലുള്ള ശാഖയെ സമീപിക്കണം എന്നാല്‍ അപേക്ഷ നല്‍കുന്നതുള്‍പ്പെടെ പ്രാഥമിക നടപടികള്‍ക്ക് ഓഫീസുകളെ സമീപിക്കേണ്ട ആവശ്യമില്ലെന്നും ഇതിനായി ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
.
തൊഴിലാളികള്‍ കുവൈത്തിലെത്തിയാല്‍ സ്‌പോണ്‍സര്‍ ഓഫിസില്‍ നേരിട്ടെത്തി സ്വീകരിക്കണം. വിവരമറിയിച്ച് 24 മണിക്കൂറിനകം തൊഴിലാളിയെ ഏറ്റുവാങ്ങിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.
https://www.facebook.com/Malayalivartha